സ്വന്തം ലേഖകന്
തിരുവനന്തപുരം : ഈ മാസം 15 ന് പരിശുദ്ധ പിതാവ് ഫ്രാന്സിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്ത്തുന്ന രക്തസാക്ഷി വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ നാമഥേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ ചാവല്ലൂര്പൊറ്റ ദേവസഹായം പളളിയില് വിശുദ്ധ പദവി ആഘോഷങ്ങള്ക്ക് തുടക്കമായി.
2014 ജനുവരി 14 ന് സ്ഥാപിച്ച ഈ ദേവാലയമാണ് ദേവസഹായം പിളളയുടെ നാമഥേയത്തിലെ ആദ്യ ദേവാലയം. നെയ്യാറ്റിന്കര രൂപതയില് പാറശ്ശാല ഫൊറോനയില് സ്ഥിതിചെയ്യുന്ന ദേവാലയത്തിന്റെ വിശുദ്ധ പദവി ആഘോഷങ്ങളുടെ തുടക്കം ദേവസഹായം പിളളയുടെ ജന്മനാടായ നട്ടാലത്തു നിന്ന് ആരംഭിച്ചു. അതിര്ത്തി ഗ്രാമമായ പാറശാലക്കു സമിപത്തെ ചാവല്ലൂര് പൊറ്റയെന്ന കൊച്ച് ഗ്രാമം ഇന്ന് അഘോഷത്തിന്റെ നിറവിലാണ്.
75 കുടുംബങ്ങള് മാത്രമുളള ഈ ദേവാലയം സ്ഥാപിച്ചത് മുതല് തന്നെ നിരവധി പേരാണ് അത്ഭുത സാക്ഷ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ദീര്ഘനാളായി കുഞ്ഞുങ്ങളില്ലായിരുന്നവര്ക്ക് കുഞ്ഞുങ്ങള് ലഭിച്ചതായും മാറാ രോഗങ്ങള് സുഖപെട്ടതായും നിരവധി പേരാണ് സാക്ഷ്യപ്പെടുത്തുന്നത് .
വിശുദ്ധ പദവി അഘോഷങ്ങളുടെ ഭാഗമായി വിവിധ രൂപതകളിലെ മെത്രാന്മാര് തിരുകര്മ്മങ്ങള്ക്ക് നേതൃത്വം നല്കും വിശുദ്ധ പദവി ആഘോഷങ്ങളുടെ ആരംഭ ദിനമായ 7 ന് വൈകിട്ട് 5 ന് 101 സ്ത്രീകള് പങ്കെടുക്കുന്ന മെഗാ മാര്ഗ്ഗം കളി ഉണ്ടാവും 15 ന് ദേവസഹായം പിളളയെ വിശുദ്ധനായ പ്രഖ്യാപിക്കുന്ന ദിനത്തിലാണ് ആഘോഷങ്ങള് സമാപിക്കുന്നത് . അന്ന് തന്നെ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടാവും.
ഇടവക വികാരി ഫാ.ജോസഫ് അനിലിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള് ക്രമികരിച്ചിരിക്കുന്നത്. അഘോഷങ്ങള്ക്ക് വിളംബരം വിളിച്ചോതി വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ തിരു സ്വരൂപവും തിരു ശേഷിപ്പും വഹിച്ചു കൊണ്ടുള്ള വിളംബര ദീപശിഖാ ബൈക്ക് റാലി നെയ്യാറ്റിന്കര രൂപതയിലെ വിവിധ ഫൊറോനകളിലൂടെ പര്യടനം ആരംഭിച്ചു. പാറശ്ശാല ഫൊറോനയിലെ വിവിധ ദേവാലയങ്ങളിലൂടെ പ്രയാണം ചെയ്ത് പര്യടനം മെയ് 8 ന് ചാവല്ലൂര് പൊറ്റദേവാലയത്തില് എത്തിച്ചേരും.
പര്യടനം രൂപതാ വികാരി ജനറല് മോണ്. ജി ക്രിസ്തുദാസ് നെയ്യാറ്റിന്കര ബിഷപ്പ്സ് ഹൗസിന് മുന്നില് നിര്വ്വഹിച്ചു. ദീപശിഖാ പ്രയാണത്തിന്റെ ഫ്ളാഗ് ഓഫ് കോവളം എംഎല്എ എം.വിന്സെന്റ് നിര്വ്വഹിച്ചു.
ദീപശിഖാ പ്രയാണത്തിന് ഇടവകയുടെ സഹവികാരി ഫാ.വിപിന്രാജാണ് നേതൃത്വം നല്കുന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.