സ്വന്തം ലേഖകന്‍
ബാലരാമപുരം: ഭാരതത്തെ മതപരമായി വേർതിരിച്ച് ദേശീയ ഐക്യം തകർക്കാനുള്ള ഗൂഡ ശ്രമമാണ് വർഗ്ഗീയ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.എൽ.സി.എ. ബാലരാമപുരം സോണൽ സമിതി.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമുകിൻകോട് ദൈവാലയത്തിൽ വച്ച് നടന്ന സോണൽ സമ്മേളനം ഫാ.പ്രദീപ് ആന്റോ ഉദ്ഘാടനം ചെയ്തു. ഭരണഘടനക്ക് സംരക്ഷണം നൽകേണ്ട സർക്കാർ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് രാഷ്ട്രീയമായും മതപരമായും ഒറ്റപ്പെടുത്തി കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയണെന്ന് അദേഹം പറഞ്ഞു. സോണൽ പ്രസിഡന്റ് വികാസ് കുമാർ. എൻ.വി.അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുവാൻ മഹാത്മാക്കൾ പോരാടിയെങ്കിൽ ഇന്ന് ഇന്ത്യയിൽ രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കുവാനുള്ള സമയമായെന്നും അത് ബ്രിട്ടീഷുകാരോടല്ല ഭാരതത്തിലെ വർഗ്ഗീയ ശക്തികളോട് മതസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ സമയമായിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.
സോണൽ പ്രസിഡന്റ് സമ്മേളനത്തിന് ശേഷം ഭരണഘടന ആമുഖം വായിക്കുകയും, ഭരണഘാനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഫെറോന കൗൺസിൽ സെക്രട്ടറി ഫാ.രഞ്ജിത്ത്, ആനിമേറ്റർ ജസീന്ത, ബിപിൻ, ഷിബു, സജിത, ബിനിറോസ് തുടങ്ങിയർ സംസാരിച്ചു
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.