ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാ കെ.സി.വൈ.എം. ന്റെയും സോഷ്യല് സര്വീസ് സൊസൈറ്റിയുടെയും സംയുക്ത രക്ഷാ പ്രവര്ത്തനങ്ങള് ചെങ്ങനൂര് ISID കോളേജ് കേന്ത്രികരിച്ചു നടത്തുന്നു. ടീം അംഗങ്ങള് ഇതുവരെ ഏതാണ്ട് 250 ഓളം പേരെ വെള്ളം കയറിയ വീടുകളില് നിന്നും രക്ഷിച്ചു ക്യാമ്പില് എത്തിച്ചിട്ടുണ്ട്. തോരാത്ത മഴയും വെളിച്ച കുറവും ഇന്നലെ രക്ഷാ പ്രവര്ത്തനങ്ങള്ക്ക് തടസംസൃഷ്ട്ടിക്കുന്നു. രക്ഷാ പ്രവര്ത്തങ്ങളില് ഏര്പ്പെട്ട പത്തോളം വള്ളങ്ങള്ക്ക് സാരമായ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.
ഏതാണ്ട് 750 ഓളം പേരെ പാര്പ്പിച്ചിരിക്കുന്ന ചെങ്ങനൂര് ISID കോളേജ് ക്യാമ്പില് ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്ക് പരിമിതമാണ്. അതുപോലെ, വസ്ത്രങ്ങളും ആവശ്യമാണെന്ന് രക്ഷാ പ്രവര്ത്തനങ്ങള്ക്ക് ഒപ്പമുള്ള എൽ.സി.വൈ.എം. ന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇമാനുവല് പറഞ്ഞു.
ആലപ്പുഴ രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകൾക്ക് വേണ്ടി തുറന്നു നല്കണമെന്ന് ആലപ്പുഴ രൂപതാ മെത്രാന് സ്റ്റീഫന് അത്തിപൊഴി പിതാവ് നിര്ദേശം നല്കിയിട്ടുണ്ട്.
അതുപോലെ തന്നെ ആലപ്പുഴ തീരദേശ മേഘലയായ പോള്തൈ അർത്തുങ്ങല് ഭാഗത്ത് നിന്നു കടലിന്റെ മക്കള് രക്ഷാ പ്രവര്ത്തനങ്ങള്ക്കായി വള്ളങ്ങളുമായി പുറപ്പെട്ടിട്ടുണ്ട്. ലോറികളുടെ ലഭ്യത കുറവാണു കാലതാമസം നേരിടുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.