സ്വന്തം ലേഖകൻ
എറണാകുളം: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ പ്രസിഡന്റായി ദീപു ജോസഫിനെ തിരഞ്ഞെടുത്തു. കോതാട് തിരുഹൃദയ ഇടവകാംഗമാണ് അദ്ദേഹം. കൂടാതെ ഒഴിവുവന്നതുമായ മറ്റു സ്ഥാനങ്ങളിലേയ്ക്കും പുതിയ ആൾക്കാർ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വരാപ്പുഴ അതിരൂപത പ്രസിഡൻറായിരുന്ന അഡ്വ.ആന്റെണി ജൂഡി ഐസിവൈഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അതിരൂപത സമിതി പുനസംഘടിപ്പിച്ചത്.
അതിരൂപത യുവജന കാര്യാലയത്തിൽ നടന്ന യൂത്ത് കൗൺസിൽ യോഗത്തിൽ കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ചളിക്കവട്ടം സെന്റ് സെബാസ്റ്റിൻ ഇടവകാംഗമായ മിമിൽ വർഗീസാണ് പുതിയ ജനറൽ സെക്രട്ടറി. ഒഴിവുവന്ന മറ്റ് സ്ഥാനങ്ങളിലേക്ക് ഡിനോയ് ജോൺ (വൈസ് പ്രസിഡന്റ്), ജിജോ ജെയിംസ് (സെകട്ടറി), വിനോജ് വർഗീസ് (ആർട്സ് ഫോറം കൺവീനർ), സ്മിത ആൻറണി (വിമൻസ് ഫോറം കൺവീനർ), ജോസഫ് നിമൽ (സ്പോർട്സ് ഫോറം കൺവീനർ), ജെയിഷാ മാത്യു (സ്പിരിച്വൽ ഫോറം കൺവീനർ) എന്നിവരേയും യൂത്ത് കൗൺസിൽ തിരഞ്ഞെടുത്തു.
ഐസിവൈഎം ജനറൽ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി, മുൻ സംസ്ഥാന വൈസ്. പ്രസിഡന്റ് ജോസ് റാൽഫ് അതിരൂപത ഭാരവാഹികളായ സിബു ആന്റിൻ ആന്റണി, സ്നേഹ ജോൺ, ജോർജ് രാജീവ് പാട്രിക്, എഡിസൺ ജോൺസൺ എന്നിവർ സംസാരിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.