
അനിൽ ജോസഫ്
നെയ്യാറ്റിന്കര: ദരിദ്രരുടെ പട്ടിണിമാറ്റുവാന് സര്ക്കാര് ഇടപെടുന്നു എന്നത് പൊളളയായ ന്യായീകരണം മാത്രമാണെന്ന് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല് സെന്ററില് നടന്നുവന്ന ദ്വിദിന നിഡ് വാര്ഷികാഘോഷം “ഗ്രാമ്യ 2019” ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. സര്ക്കാര് പദ്ധതികള് പലതും നാട്ടിലുണ്ടെങ്കിലും അതൊന്നും ദരിദ്രന് ലഭിക്കുന്നില്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. പത്ര പരസ്യങ്ങളില് തിളക്കമുളള ഭരണമെന്ന് പലപ്പോഴും അച്ചടിച്ച് വരുമെങ്കിലും, പാവപ്പെട്ടവന്റെ കാര്യത്തില് തിളക്കം ശരാശരിക്ക് താഴെയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില് കെ.ആന്സലന് എം.എല്.എ., നഗരസഭാധ്യക്ഷ ഡബ്ല്യൂ.ആര്.ഹീബ, രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര് മോണ്.വി.പി.ജോസ്, നെയ്യാറ്റിന്കര റീജിയര് കോ ഓഡിന്േറ്റര് മോണ് ഡി.സെല്വരാജന്, കേരള സോഷ്യല് സര്വ്വീസ് ഫൊറം എക്സിക്യൂട്ടിവ് ഡയറക്ടര് ഫാ.ജോര്ജ്ജ് വെട്ടികാട്ടില്, രൂപത അല്മായ കമ്മിഷന് ഡയറക്ടര് ഫാ.എസ്.എം.അനില്കുമാര്, നിഡ്സ് ഡയറക്ടര് ഫാ.രാഹുല്.ബി.ആന്റോ, ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ്ലാല്, കാത്തലിക് സിറിയന് ബാങ്ക് മാനേജര് ജേക്കബ് തോമസ്, നിഡ്സ് കമ്മിഷന് സെക്രട്ടറി ഫാ.ക്ലീറ്റസ്, വര്ക്കിംഗ് കണ്വീനര് ദേവദാസ് തുടങ്ങിയവര് പ്രസംഗിച്ചു.
മികച്ച സ്വയം സഹായ സംഘങ്ങള്ക്കുളള അവാര്ഡുകളും വിതരണം ചെയ്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.