
അനില് ജോസഫ്
മാനന്തവാടി ; മരണശേഷം മൃതദേഹത്തില് റീത്ത് വക്കരുതെന്ന അപേക്ഷയുമായി വൈദികന്റെ വ്യത്യസ്തമായ വില്പത്രം. ഇന്നലെ മരണമടഞ്ഞ മാനന്തവാടി രൂപതയിലെ മുതിര്ന്ന വൈദികന് ഫാ. ജെയിംസ് കുമ്പുക്കിലിന്റേതാണ് ഈ അപേക്ഷ.
ശവസംസ്ക്കാര ചടങ്ങുകള് ലളിതമാകണമെന്നും ചരമപ്രസംഗം പാടില്ലെന്നും അദ്ദേഹം വില്പത്രത്തില് കുറിച്ചിട്ടുണ്ട്. കുടാതെ റീത്ത് വാങ്ങാന് ഉപയോഗിക്കുന്ന തുക അച്ചന് വിശ്രമ ജീവിതം നയിച്ച വിയാനി ഭവനിലെ ജീവനരുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും മൃതസംസ്ക്കാരവുമായി ബന്ധപെട്ട് എത്തുന്നവര്ക്ക് ചായ കൊടുക്കാനായുളള തുകയായ 250000 രൂപ ബാങ്കില് നിക്ഷേപിച്ചട്ടുണ്ടെന്നും പറഞ്ഞ് വക്കുന്ന തികച്ചും വ്യത്യസ്തവും മാതൃകാ പരവുമായ കുറിപ്പായാണ് വില്പത്രം മാറുന്നത് . കുടാതെ ശവപ്പെട്ടി വിലകുറഞ്ഞതായിരിക്കണമെന്നും അച്ചന് കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ 2 വര്ഷമായി വിയാനി ഭവനില് വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു ജയിംസച്ചന്. അച്ചന്റെ സഹോദരിമാരില് 2 പേര് സന്യാസിനികളാണ്. കുമ്പുക്കില് ജോസഫ് മേരി ദമ്പതികളുടെ മകനായാണ് അച്ചന് ജനിക്കുന്നത്.
വൈദിക പരിശീലന കാലത്ത് തത്വശാസ്ത്രവും ദൈവ ശാസ്ത്രവും ആലുവ പൊന്തിഫിക്കല് സെമിനാരിയില് പൂര്ത്തീകരിച്ചു. 1970 ല് പൗരോഹിത്യം സ്വീകരിച്ച അച്ചന് നിരവധി ഇടവകകളില് സേവനം ചെയ്തു. ഇന്ന് രാവിലെ 9 ന് അഭിവന്ദ്യ ജോസ് പെരുതോട്ടം പിതാവാണ് സംസ്കാര ശുശ്രൂഷകള്ക്ക് നേതൃത്വം നല്കിയത്
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.