ജോസ് മാർട്ടിൻ
കൊച്ചി: തിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗീയത വളർത്തുന്നത് ആശാസ്യമായ കാര്യമല്ലെന്ന വിമർശനവുമായി കെ.സി.ബി.സി. (കേരള കാത്തലിക് ബിഷപ്പ്സ് കോൺഫെറൻസ്). രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കോൺഗ്രസ് യുവ നേതാവായ ശ്രീ.ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് ഏറെ വേദന ഉളവാക്കുന്നതാണെന്നും കെ.സി.ബി.സി. പ്രതിക്ഷേധക്കുറിപ്പിൽ പറയുന്നു. എർദോഗന്റെ പ്രവർത്തിയെ ന്യായീകരിക്കുന്നതിനുവേണ്ടി യൂറോപ്പിലെ പല പള്ളികളും വിൽക്കപ്പെടുകയും, പലതും വ്യാപാരസ്ഥാപനങ്ങളായും, ബാറുകളായും മാറുന്നതിനെ ചേർത്ത് വ്യാഖ്യാനിച്ചതും അപലനീയമാണെന്നുംന്നും കെ.സി.ബി.സി. വ്യക്തമാക്കുന്നു.
അതേസമയം, വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നവരും, അത് പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും, കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയേയും സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുയോ ചെയ്യുന്നില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
പ്രതിക്ഷേധ കുറിപ്പിന്റെ പൂർണ്ണ രൂപം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.