Categories: Kerala

സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻഭാഷാ പഠനം നിറുത്തലാക്കുന്നതിനെതിരെ കോളേജ് സംരക്ഷണ സമിതി

ലത്തീൻ ഭാഷാ പഠനം നിലവിലുള്ള ഏക കോളേജാണ് തിരുവന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്സ് കോളേജ്...

ജോസ് മാർട്ടിൻ

തിരുവനന്തപുരം: സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ പഠനം നിറുത്തലാക്കുന്നതിനെതിരെ കോളേജ് സംരക്ഷണ സമിതി പ്രക്ഷോഭത്തിലേയ്ക്ക്. സെന്റ് സേവ്യേയേഴ്സ് കോളേജ് കവാടത്തിൽ 8-Ɔο തീയതി തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 2 മണിവരെ കൂട്ട സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ് കോളേജ് സംരക്ഷണ സമിതി. കേരളത്തിലോ ഇന്ത്യയിലോ തന്നെ ലത്തീൻ ഭാഷാ പഠനം നിലവിലുള്ള ഏക കോളേജാണ് തിരുവന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്സ് കോളേജ്.

ലത്തീൻ ഭാഷയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിനെതിരെയാണ് തങ്ങളുടെ സത്യാഗ്രഹമെന്നും, ഈ അട്ടിമറിക്കായി നേതൃത്വം നൽകുന്ന ഫാ.ഷിബു ജോസഫിനെ ആദ്യ നടപടിയെന്നോണം പുറത്താക്കുകയാണ് 8-Ɔο തീയതിയിലെ കൂട്ട സത്യാഗ്രഹത്തിന്റെ മുദ്രാവാക്യമെന്നും സെന്റ് സേവ്യേഴ്സ് കോളേജ് സംരക്ഷണ സമിതി കാത്തലിക് വോക്‌സിനോട് പറഞ്ഞു.

തിരുവനതപുരം അതിരൂപതയിലെ അടിമലത്തുറ മുതൽ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളിലെ അറുപതോളം പ്രതിനിധികൾ പങ്കെടുത്ത ആലോചനായോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോളേജ് മാനേജ്മെന്റ് പ്രതിനിധിയും, എ.കെ.പി.സി.ടി.എ. അംഗവുമായ ഷിബു ജോസഫ് എന്ന ജെസ്യൂട്ട് പുരോഹിതന്റെ നേതൃത്വത്തിൽ എ.കെ.പി.സി.ടി.എ. യിലെ ഏതാനും പ്രതിനിധികളുടെ സ്വാധീനമുപയോഗിച്ച് സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ലാറ്റിൻ ഭാഷയെ ഇല്ലാതാക്കുവാൻ കേരളാ യൂണിവേഴ്സിറ്റിയിൽ സമ്മർദം ചെലുത്തുകയാണ് കോളേജ് അധികൃതർ.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 days ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 months ago