അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ‘തെക്കിന്റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 19 ന് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും.
19 ന് രാവിലെ കൊച്ചുപളളിയില്‍ നടക്കുന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തിലെ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര മുഖ്യ കാര്‍മ്മികത്വം വഹിക്കും.
അന്ന് വൈകിട്ട് നടക്കുന്ന തീര്‍ത്ഥാടന സൗഹൃദ സന്ധ്യ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. കെ.ആന്‍സലന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മലങ്കര കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. റിച്ചാര്‍ഡ് ഹെ എം.പി. മുഖ്യ സന്ദേശം നല്‍കും. ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബാലരാമപുരം വലിയ പളളി ഇമാം അല്‍ഹാജ് പാച്ചല്ലൂര്‍ അബ്ദുള്‍ സലിം മൗലവി തുടങ്ങിയവര്‍ സംസാരിക്കും. രാത്രി 10 മണിക്ക് ഇടവക വികാരി ഫാ.ജോയിമത്യാസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തീര്‍ഥാടന കൊടിയേറ്റ്.
തിരുനാള്‍ ദിനങ്ങളില്‍ പാറശാല മലങ്കര കത്തോലിക്കാ രൂപത മെത്രാന് ഡോ.തോമസ് മാര്‍ യൗസേബിയോസ്, പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപതാ മെത്രാന് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാന് ഡോ.ആര്. ക്രിസ്തുദാസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
മാര്‍ച്ച് 1 -ന് ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും, 2 -ന് ആഘോഷമായ ചപ്രപ്രദക്ഷിണവും.
തീര്‍ത്ഥാടന സമാപന ദിനമായ മാര്‍ച്ച് 3 -ന് രാവിലെ 9.30 -ന് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.