സ്വന്തം ലേഖകന്‍
വെള്ളറട : പ്രസിദ്ധ തെക്കന്‍ കുരിശുമല 64-ാമത് മഹാതീര്‍ത്ഥാടനത്തിന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ പതാകയുയര്‍ത്തി തുടക്കം കുറിച്ചു.
തുടര്‍ന്ന് സംഗമവേദിയില്‍ നടന്ന പ്രാരംഭ സമൂഹ ദിവ്യബലിയ്ക്ക് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കെ.ആര്‍.എല്‍.സി.സി. ശുശ്രൂഷാ സമിതി സെക്രട്ടറി ഫാ.ഡി.ഷാജ്കുമാര്‍ വചന പ്രഘോഷണം നടത്തി. നെയ്യാറ്റിന്‍കര രൂപത അജപാലന സമിതി ഡയറക്ടര്‍ ഫാ.ജോയിസാബു, ഫാ.രതീഷ് മാര്‍ക്കോസ് ഫാ.അലക്സ് സൈമണ്‍ ഫാ. കിരണ്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
നെറുകയിലേയ്ക്ക് നടന്ന ദിവ്യജ്യോതി പ്രയാണത്തിന് ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കി. 5.30 ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സീസ് തീര്‍ത്ഥാടന പതാക ഉയര്‍ത്തുകയും, പ്രാരംഭ ദിവ്യബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.
സംഗമവേദിയില്‍ നടന്ന പൊതു സമ്മേളനം എം.വിന്‍സെന്‍റ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷനായിരുന്നു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സുരേഷ്കുമാര്‍, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാല്‍ കൃഷ്ണന്‍, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.രാജ്മോഹന്‍, നേശന്‍, അഡ്വ.റോബി, അഡ്വ.ഡി.രാജു, കെ.ലീല എന്നിവര്‍ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക https://catholicvox.com/
വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് ചേരുക https://chat.whatsapp.com/KMYSKwGAL9e…
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക https://www.youtube.com/CatholicVox നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoED…
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.