നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമല 61-മത് തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2018 മാര്‍ച്ച് 11 മുതല്‍ 18 വരെയും 29, 30 (ദുഃഖവെള്ളി) തീയതികളില്‍ തീര്‍ത്ഥാടനം നടക്കും. 61-ാമത് തീര്‍ത്ഥാടനത്തിന്റെ ആദ്യപൊതുയോഗം മോണ്‍.വിന്‍സെന്റ് കെ. പീറ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. കേരള, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. കാരക്കോണം സി.എസ്.ഐ. വികാരി റവ.ജയകുമാര്‍ ഫാ.ഷാജി ഡി. സാവിയോ, റവ. ഡോ.സിറില്‍ സി. ഹാരീസ്, ഫാ.പ്രദീപ് ആന്റോ, ഫാ.ജോണ്‍ ഡി. ബ്രിട്ടോ, അരുമന സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ തീര്‍ത്ഥാടന കാലയളവിന് ശേഷം മരണപ്പെട്ടുപോയ തീര്‍ത്ഥാടന കമ്മിറ്റി അംഗങ്ങളെ അനുസ്‌മരിച്ചുകൊണ്ടുള്ള അനുശോചന പ്രമേയം ജനറല്‍ കോഓര്‍ഡിനേറ്റര്‍ ടി.ജി.രാജേന്ദ്രന്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സാബു കുരിശുമല വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിശുദ്ധകുരിശ് മനുഷ്യമഹത്ത്വത്തിന്റെ പ്രതീകം എന്നതാണ് 61-ാമത് തീര്‍ത്ഥാടന സന്ദേശമെന്നും പരിസ്ഥിതിയ്‌ക്ക് ഇണങ്ങുന്നതായിരിക്കും തീര്‍ത്ഥാടന ക്രമീകരണങ്ങളെന്നും ഡയറക്‌ടര്‍ യോഗത്തില്‍ പറഞ്ഞു. തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ചു പൊതുവായ പരിപാടികളെകുറിച്ചും അദ്ദേഹം യോഗത്തെ അറിയിച്ചു. 301 പേരടങ്ങുന്ന തീര്‍ത്ഥാടന കമ്മിറ്റിയും രൂപീകരിച്ചു.
നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ (രക്ഷാധികാരി) മോണ്‍ ജി. ക്രിസ്‌തുദാസ് (സഹ രക്ഷാധികാരി) സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, ഡോ.വിജധരണി എം.എല്‍.എ. (ചെയര്‍മാന്‍മാര്‍), ഡോ.വിന്‍സെന്റ് കെ. പീറ്റര്‍ (ജനറല്‍ കണ്‍വീനര്‍) ഫാ.ബെന്നി ലൂക്കാസ് പുത്തന്‍കട, റവ.ജയകുമാര്‍, മേജര്‍ ഡാനിയേല്‍ (ജോയിന്റ് ജനറല്‍ കണ്‍വീനര്‍) ഫാ.സാജന്‍ ആന്റണി (സ്‌പിരിച്ച്വല്‍ ഡയറക്‌ടര്‍) ഫാ.പ്രദീപ് ആന്റോ (സ്‌പിരിച്ച്വല്‍ കോ-ഓര്‍ഡിനേറ്റര്‍) സാബുകുരിശുമല (ജനറല്‍ സെക്രട്ടറി) ടി.ജി.രാജേന്ദ്രന്‍ (ജനറല്‍ കോ.ഓര്‍ഡിനേറ്റര്‍) എസ്.ജയന്തി (ഓഫീസ് സെക്രട്ടറി) ലൂയിസ് ഉപദേശി (സ്‌പിരിച്ച്വല്‍ ആനിമേറ്റര്‍) ടി.ക്രിസ്‌തുദാസ് (പ്രോപ്പര്‍ട്ടി മാനേജര്‍) ആറുകാണി അനില്‍കുമാര്‍ (സെക്യൂരിറ്റി ഓഫീസര്‍) അഡ്വ.രാജു മോഹന്‍രാജ്, മണലി സ്റ്റാന്‍ലി, വി.എം.ഷിബു. (സ്റ്റിയറിംഗ് കമ്മിറ്റി)
വിവിധ സബ്‌കമ്മിറ്റികള്‍
പ്രോഗ്രാം : റവ.ഫാ.ഷാജി ഡി. സാവിയോ (ചെയര്‍മാന്‍), എം.രാജ്‌മോഹന്‍, ഷാജി (കണ്‍വീനര്‍), ഫാ.ജോണ്‍ ഡി. ബ്രിട്ടോ (ചെയര്‍മാന്‍) വിന്‍സെന്റ് ഉപദേശി, ടി.എം.സേവ്യര്‍ (കണ്‍വീനര്‍), പബ്ലിസിറ്റി : ഫാ.പ്രദീപ് ആന്റോ (ചെയര്‍മാന്‍) ബിബിന്‍, സജീവ്, അരുമന സ്റ്റീഫന്‍ (കണ്‍വീനര്‍) വോളന്റിയര്‍ : ഫാ.ജോഷി രഞ്‌ജന്‍ (ചെയര്‍മാന്‍) എ.ജോയ്, ആറുകാണി റോബര്‍ട്ട് സിംഗ് (കണ്‍വീനര്‍) ലൈറ്റ് & സൗണ്ട് : ഫാ.സണ്ണി പൂവത്തിന്‍കുടി (ചെയര്‍മാന്‍) പ്രദീപ് രാജ് (കണ്‍വീനര്‍) ഹെല്‍ത്ത് സാനിട്ടേഷന്‍ : ഫാ. ജോര്‍ജ് ലിജിന്‍ (ചെയര്‍മാന്‍) ഷാജി കുരിശുമല (കണ്‍വീനര്‍), പോലീസ് എക്‌സൈസ് : ഡോ.സിറില്‍ സി. ഹാരീസ് (ചെയര്‍മാന്‍), സി. ജോണ്‍, ആറുകാണി പി.വി. തോമസ് (കണ്‍വീനര്‍) ഗതാഗതം : ജെ.എം.ബാബു, സ്റ്റാലിന്‍ (കണ്‍വീനര്‍), വാട്ടര്‍കമ്മിറ്റി : ഫാ.സജിതോമസ് (ചെയര്‍മാന്‍) സൈമണ്‍ പി. സിംശോന്‍ (കണ്‍വീനര്‍), ഭക്ഷ്യസുരക്ഷ : ആറാട്ടുകുഴി വില്യംസ് (കണ്‍വീനര്‍), ഗ്രീന്‍മിഷന്‍ : റവ.ഡോ.അലോഷ്യസ് (ചെയര്‍മാന്‍), എന്‍.ദാനം, അബ്രഹാം (കണ്‍വീനര്‍) വനിത ശിശുക്ഷേമം : റവ. സിസ്റ്റര്‍ റീത്ത (ചെയര്‍മാന്‍), ജെ.എം.ഷീജ (കണ്‍വീനര്‍), ഡെക്കറേഷന്‍ കമ്മിറ്റി : ഫാ.ഷൈജൂദാസ് (ചെയര്‍മാന്‍), കരണ്‍നാഥ് ഷിബിന്‍ (കണ്‍വീനര്‍), ക്ലീനിംഗ് കമ്മിറ്റി : പ്ലാങ്കാല ജോണ്‍സണ്‍ (ചെയര്‍മാന്‍), റ്റി.ക്രിസ്‌തുദാസ്, ഷിബു ബി. വി.വി.വില്‍ഫ്രട്ട്, ജ്ഞാനദാസ് (കണ്‍വീനര്‍) മീഡിയ : ഫാ.പ്രദീപ് ആന്റോ (ചെയര്‍മാന്‍) റിസപ്‌ഷന്‍ : റവ.സിസ്റ്റര്‍ സ്റ്റെല്ല (ചെയര്‍മാന്‍) ജയന്തി വല്‍സലന്‍ (കണ്‍വീനര്‍) അഡ്വർഡൈസ്‌മെന്റ് : രാഹുല്‍ എഫ്.എച്ച്, സജിത് (കണ്‍വീനര്‍) കാന്റീന്‍ : ജോണ്‍ട്രോസ് (കണ്‍വീനര്‍), ഡോക്കുമെന്റേഷന്‍ : പ്രജിത്ത്, സന്തോഷ് എം.വി. (കണ്‍വീനര്‍).
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.