സ്വന്തം ലേഖകന്‍
വെള്ളറട: പ്രസിദ്ധ തീര്‍ഥാടന കോന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ത്ഥാടനത്തിന് തുടക്കമായി. 2021 ഫെബ്രുവരി 17 വിഭൂതി തിരുന്നാള്‍ ദിനത്തില്‍ സംഗമവേദിയില്‍ ഡയറക്ടറ് മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ ഭദ്രദീപം തെളിയിച്ച് തിര്‍ഥാടനത്തിന് തുടക്കം കുറിച്ചു.
64-ാമത് മഹാതീര്‍ത്ഥാടനത്തിന് മുന്നോടിയായാണ് നോമ്പുകാല തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചത്. നോമ്പുകാലത്തില്‍ എല്ലാ ദിവസവും രാവിലെ 5 മണിമുതല്‍ വൈകുന്നേരം 5 മണി വരെ മല കയറുവാനും പ്രാര്‍ത്ഥിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വൈദീകരോടൊപ്പം മലകയറുന്ന ഇടവകസംഘങ്ങള്ക്ക് നെറുകയിലും സംഗമവേദിയിലും ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിക്കുകയും വിഭൂതി തിരുന്നാള്‍ ദിവ്യബലിയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു.
വിശുദ്ധ ജോസഫിനെ ആഗോള കത്തോലിക്കാ സഭയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഈ വര്‍ഷം വിശുദ്ധ ജോസഫിന്റെ വര്‍ഷമായും പൂര്‍ണ ദണ്ഡവിമോചന വര്‍ഷമായും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെക്കന്‍ കുരിശുമലയില്‍ പൂര്‍ണ ദണ്ഡവിമോചന വര്‍ഷാചരണത്തിനും തുടക്കം കുറിച്ചു.
യൂസേപ്പിതാ വര്‍ഷത്തിന്റെ ഭാഗമായി കുരിശുമലയില്‍ സ്ഥാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം ഡയറക്ടര്‍ മൊണ്.വിന്‍സെന്റ് കെ പീറ്റര്‍ ആശീര്‍വദിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.