Categories: Diocese

തെക്കന്‍ കുരിശുമല മഹാതീർത്ഥാടനം നാളെ മുതൽ

തെക്കന്‍ കുരിശുമല മഹാതീർത്ഥാടനം നാളെ മുതൽ

“മനുഷ്യ മഹത്വമേകുന്ന വിശുദ്ധകുരിശ്‌”

തിരുവനന്തപുരം: 61-ാംമത്‌ തെക്കൻ കുരിശുമല മഹാതീർത്ഥാടനം മാർച്ച്‌ 11 മുതൽ 18 വരെ. ദുഃഖവെള്ളിയാഴ്‌ചയോടനുബന്ധിച്ച്‌ 29, 30 തീയതികളിലും തീര്‍ത്ഥാടകർക്ക്‌ മലകയറാം. “വിശുദ്ധകുരിശ്‌ മനുഷ്യമഹത്വത്തിന്റെ പ്രതീകം” എന്നതാണ്‌ മഹാതീർത്ഥാടനത്തിന്റെസന്ദേശം. എല്ലാവർക്കും ആശ്രയമായ നെറുകയിലെകുരിശിന്റെ അത്ഭുതസിദ്ധി അനുഭവിച്ചറിയാൻ ജാതിമതഭേദമന്യെ ലക്ഷോപലക്ഷങ്ങളാണ്‌ മലകയറാൻ എത്തുന്നത്‌.

1957 മാർച്ച്‌ 27-ന്‌ സഹ്യാദ്രിയുടെ നെറുകയിൽ ബെൽജിയം മിഷനറിയും കർമ്മലീത്ത വൈദികനുമായ റവ. ഫാ. ജോൺ ബാപ്‌റ്റിസ്റ്റ്‌, ലോകരക്ഷയുടെ അടയാളമായ വിശുദ്ധകുരിശ്‌ സ്ഥാപിച്ചതുമുതലാണ്‌ തെക്കൻ കുരിശുമലയിൽ തപസ്സുകാല തീർത്ഥാടനം ആരംഭിച്ചത്‌. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക്‌ പുറമെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും പുണ്യമലയിലേക്ക്‌ തീർത്ഥാടകർ എത്തുന്നു.

മാർച്ച്‌ 10-ന്‌ വൈകുന്നേരം 3 മണിക്ക് ‘ഗ്രീൻ കുരിശുമല സന്ദേശ വിളംബര സൈക്കിൾ റാലി’ വെള്ളറടയിൽ നിന്നാരംഭിച്ച്‌ ആറുകാണി, കടയാലുംമൂട്‌, ആറാട്ടുകുഴി വഴി കുരിശുമലയിൽ എത്തിചേരുന്നു.

11-ന്‌ വൈകുന്നേരം 4.30- ന്‌ സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപതാമെത്രാൻ റൈറ്റ്‌. റവ. ഡോ. വിൻസെന്റ്‌ സാമുവേൽ പതാക ഉയർത്തുന്നതോടെയാണ്‌ ഈ വർഷത്തെ തീർത്ഥാടനത്തിന്‌ തുടക്കമാകുക. തുടർന്ന്‌ നെയ്യാറ്റിൻകര രൂപതാമെത്രാന്റെ മുഖ്യകാർമ്മികത്വത്തിൽ  പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി.
6.30-ന്‌ ഡെപ്യൂട്ടി സ്‌പീക്കർ  ശ്രീ. വി. ശശി തീർത്ഥാടന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡോ. വിൻസെന്റ്‌ സാമുവൽ അധ്യക്ഷത വഹിക്കും. തമിഴ്‌നാട്‌ പുരാവസ്‌തുവകുപ്പ്‌ മന്ത്രി ശ്രീ. പാണ്‌ഡ്യരാജൻ മുഖ്യസന്ദേശം നൽകും. എം. എൽ. എ മാരായ സി. കെ. ഹരീന്ദ്രൻ, വി. എസ്‌. ശിവകുമാർ, ഐ. വി സതീഷ്‌, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. മധു തുടങ്ങിയവർ പ്രസംഗിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ആശ്വാസ്‌ വഴിയമ്പലം, കൺവെൻഷൻ ഹാൾ സി. കെഹരീന്ദ്രന്‍ എം. എൽ. എ. യുടെ നിർമ്മാണ പുന:രുദ്ധാരണ ഫണ്ട്‌ ഉപയോഗിച്ചു നിർമ്മിച്ച റോഡ്‌ ഉദ്‌ഘാടനവും നടക്കും.

അന്ന്‌ രാവിലെ 10-ന്‌ കടയാലുംമൂട്‌ തിരുഹൃദയ ദേവാലയത്തിൽ നിന്നും കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബിഷപ്പ്‌ഹൗസിൽ നിന്നും തീർത്ഥാടന പതാക പ്രയാണവും ഇരുചക്രവാഹന റാലിയും നടക്കും. ഉച്ചയ്‌ക്ക്‌ 2-ന്‌ വെള്ളറട മുതൽ കുരിശുമലവരെ തെക്കൻകുരിശുമല സാംസ്‌കാരികഘോഷയാത്രയും, 3-ന്‌ ആനപ്പാറ ഫാത്തിമമാതാ കുരിശടിയിൽ നിന്ന്‌ വർണ്ണശബളമായ തീർത്ഥാടനപതാക പ്രയാണവും നടക്കും.

12-ന്‌ വൈകുന്നേരം 6.30- ന്‌ ആറുകാണി തെക്കൻ കുരിശുമല റിലിജിയസ്സ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനകീയസദസ്സ്‌, രാജ്യസഭാംഗമായ എ. വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. എം. എൽ. എ. മാരായ എസ്‌. വിജയധരണി, മനോതങ്കരാജ്‌, പ്രിൻസ്‌, സുരേഷ്‌ രാജൻ, രാജേഷ്‌ കുമാർ, ആസ്റ്റിൻ, സി. കെ. ഹരീന്ദ്രൻ എന്നിവർ സന്ദേശം നല്‌കും. അന്ന്‌ വൈകുന്നേരം 6-ന്‌ സംഗമവേദിയിൽ ദൂരദർശനും സർഗ്ഗവീണ ക്രിയേഷൻസും ചേർന്നൊരുക്കുന്ന ക്രിസ്‌തീയ ഡിവോഷണൽ മെഗാഷോ.

13- ന്‌ വൈകുന്നേരം 6.30- ന്‌ ഫാ. ജോൺ ബാപ്‌റ്റിസ്റ്റ്‌ അനുസ്‌മരണ സമ്മേളനം, ജലവിഭവമന്ത്രി മാത്യു ടി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. വൈദ്യുതമന്ത്രി എം. എം മണി മുഖ്യപ്രഭാഷണം നടത്തും.

14-ന്‌ വൈകുന്നേരം 6.30- ന്‌ കാരുണ്യസദസ്സ്‌ തുറമുഖവകുപ്പ്‌ മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും. കൃഷിവകുപ്പ്‌ മന്ത്രി വി. എസ്‌ സുനിൽ കുമാർ മുഖ്യസന്ദേശം നൽകും. ശ്രീ. പി. സി. ജോർജ്ജ്‌ എം. എൽ. എ, ശ്രീ മനോതങ്കരാജ്‌ എം. എൽ.എ. എന്നിവർ സന്ദേശം നൽകും. ‘മെഡിസിൻ പഠന, ഉന്നത വിദ്യാഭ്യാസ പഠന സ്‌കോളർഷിപ്പുകളും’, ‘കാരുണ്യ സ്‌പർശം’, ‘സ്‌നേഹസാന്ത്വനം’ സഹായവിതരണവും ഉണ്ടാകും.

12,13,14 ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം നടത്തുന്ന ആത്മാഭിഷേക ധ്യാനം സംഗമവേദിയിൽ ഉണ്ടാകും.

15-ന്‌ വൈകുന്നേരം 4.30- ന്‌ സംഗമവേദിയിൽ പുനലൂർ രൂപതാമെത്രാൻ ഡോ. സിൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി 6.30- ന്‌ സാംസ്‌കാരിക സദസ്സ്‌ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്‌. പെരേര അനുഗ്രഹ പ്രഭാഷണം നൽകും. ശ്രീ. എം. വിൻസെന്റ്‌ എം. എൽ.എ. മുഖ്യസന്ദേശം നൽകും. സാംസ്‌കാരിക നായകന്‍മാരെയും പ്രതിഭകളെയും ആദരിക്കും.

16-ന്‌ വൈകുന്നേരം 4.30- ന്‌ കോട്ടാർ രൂപതാ ബിഷപ്പ്‌ ഡോ. നസറൈൻ സൂസൈയുടെ മുഖ്യകാർമ്മികത്വത്തിൽ തമിഴ്‌ പൊന്തിഫിക്കൽ ദിവ്യബലി. 6.00-ന്‌ മതസൗഹാർദ്ദ സംഗമം പ്രതിപക്ഷ നേതാവ്‌ ശ്രീ. രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.

17-ന്‌ വൈകുന്നേരം 4.30- ന്‌ കുഴിത്തുറ രൂപതാധ്യക്ഷൻ ഡോ. ജെറോംദാസ്‌ വറുവേലിന്റെ മുഖ്യകാർമ്മികത്വത്തിൽ തമിഴ്‌ പൊന്തിഫിക്കൽ ദിവ്യബലി. 6.30-ന്‌ “മനുഷ്യമഹത്വമേകുന്ന വിശുദ്ധ കുരിശ്‌” എന്ന സന്ദേശം ഉൾകൊള്ളുന്ന പൊതുസമ്മേളനം തിരുവനന്തപുരം എം. പി. ഡോ. ശശിതരൂർ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാകളക്‌ടർ ഡോ. കെ. വാസുകി ഐ. എ. എസ്‌. മുഖ്യസന്ദേശം നല്‌കും. എം.എൽ.എ മാരായ ഡോ. എസ്‌. വിജയധരണി, വസന്തകുമാർ, ശബരിനാഥൻ, ആൻസലൻ എന്നിവർ സന്ദേശം നൽകും.

18-ന്‌ രാവിലെ 9.00-ന്‌ സംഗമവേദിയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്താ മോസ്റ്റ്‌. റവ. ഡോ. സൂസപാക്യത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി. 12.00-ന്‌ പാറശ്ശാലമലങ്കര രൂപതാമെത്രാൻ റവ. ഡോ. തോമസ്സ്‌ മാര്‍യൗസേബിയൂസിന്റെ നേതൃത്വത്തിൽ സീറോമലങ്കര പൊന്തിഫിക്കൽ ദിവ്യബലി. വൈകിട്ട്‌ 4.00- ന്‌ ചങ്ങനാശ്ശേരിരൂപതാ സഹായമെത്രാൻ മാർ തോമസ്സ്‌ തറയിൽ സമാപന പൊന്തിഫിക്കൽ ദിവ്യബലിയ്‌ക്ക്‌ മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ തീർത്ഥാടന ദിവസങ്ങളിലും രാവിലെ 7.30-നും 10.00-നും വൈകുന്നേരം 4.30-നും ദിവ്യബലി ഉണ്ടാകും. 9-ന്‌ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന ക്രിസ്‌തീയ ഭക്തിഗാനമേളയും ഉണ്ടാകും. എല്ലാദിവസവും വിശുദ്ധകുരിശിന്റെ തിരുസന്നിധിയിൽ (നെറുകയിലേക്ക്‌) കുരിശിന്റെവഴി പ്രാർത്ഥന, ജപമാല പ്രാർത്ഥന എന്നിവയും വിവിധ ആരാധന കേന്ദ്രങ്ങളിൽ ദിവ്യകാരുണ്യാരാധന, വിവിധ സഭകൾ നേതൃത്വം നൽകുന്ന പ്രാർത്ഥനകളും ദിവ്യബലികളും അർപ്പിക്കപ്പെടും. 18-ന്‌ വൈകുന്നേരം 6-ന്‌ നടക്കുന്ന കൊടിയിറക്കലും തുടർന്ന്‌ സമാപന സമ്മേളനത്തോടെ ഒന്നാംഘട്ട തീർത്ഥാടനം സമാപിക്കും.
രണ്ടാംഘട്ടം വലിയവ്യാഴാഴ്‌ചയും ദുഃഖവെള്ളിയാഴ്‌ചയുമായി നടക്കും.

“ഗ്രീന്‍ കുരിശുമല”

30 മൈക്രോണിൽ താഴെയുള്ള എല്ലാ പ്ലാസ്റ്റിക്‌ വസ്‌തുക്കളുടെയും ഉപയോഗംകുരിശുമലയിൽ നിരോധിച്ചിട്ടുണ്ട്‌. അന്തരീക്ഷ മലീനികരണം കുറയ്‌ക്കുവാനും ആരോഗ്യം വീണ്ടെടുക്കുന്നതിനുംസൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി മാർച്ച്‌ 10-ന്‌ 3 മണിക്ക്‌ സൈക്കിൾ റാലി ‘തെക്കൻ കുരിശുമല ഗ്രീന്‍മിഷ’ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു.

തെക്കൻ കുരിശുമല ഷോർട്ട്‌ ഫിലിംഫെസ്റ്റ്‌

തിരുവനന്തപുരം: “തെക്കന്‍ കുരിശുമല പുണ്യമ” എന്ന വിഷയത്തെ ആസ്‌പദമാക്കി 15 മിനിട്ടിനും 20 മിനിട്ടിനും ഇടയിൽ ദൈർഘ്യമുള്ള ഷോർട്ട്‌ ഫിലിം മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 2018 ക്രിസ്‌മസ്‌ ഫെസ്റ്റില്ലിൽ ഫിലിമുകൾ പ്രദർശിപ്പിക്കും.

പാഥേയം- 2018

തിരുവനന്തപുരം: കെ. എൽ. സി. എ. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ‘പാഥേയം’ സൗജന്യ ഉച്ചഭക്ഷണം തീർത്ഥാടന ദിവസങ്ങളിൽ എല്ലാ തീർത്ഥാടകർക്കും നൽകുന്നു.

“വിശ്വപാത” വിശുദ്ധ കുരിശനുഭവം വെള്ളിത്തിരയിൽ

തിരുവനന്തപുരം: സമന്വയവിഷന്റെ ബാനറിൽ. വി. വിൽഫ്രഡ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘വിശ്വപാത’. ജനലക്ഷങ്ങളുടെ തീർത്ഥാടന സന്നിധിയും അഭയകേന്ദ്രവുമായ തെക്കൻ കുരിശുമലയുടെ ചരിത്രാവിഷ്‌കാരമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. 1940 മുതൽ 2017 വരെ നീളുന്ന കഥാപശ്ചാത്തലമാണ്‌ ചിത്രത്തിന്റേത്‌. കർഷകനായ ജോർജ്‌ജിന്റെയും കുടുംബത്തിന്റെയും ഫാ. ജോൺ ബാപ്‌റ്റിസ്റ്റിന്റെയും വീരോജിതവും ത്യാഗോജ്ജ്വലവുമായ ജീവിത മൂഹൂർത്തങ്ങളാണ്‌ വിശ്വപാതയിലൂടെ സംവിധായകൻ അനാവരണം ചെയ്യുന്നത്‌. സജിസൂര്യ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത്‌ ഷാജിമതിലകം. ഇതിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്‌ ചിത്രത്തിന്റെ ക്രിയേറ്റീവ്‌ ഹെഡ്‌ ആയ മോൺ. ഡോ. വിൻസെന്റ്‌ കെ. പീറ്റർ ആണ്‌. സംഗീതം വില്യംസ്‌. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുന്നു.

തിരുവനന്തപുരം- കന്യാകുമാരി ജില്ലകളിൽ നിന്നും
കുരിശുമലയിലേക്ക്‌ പ്രത്യേകം ബസ്സ്‌ സർവ്വീസ്‌

തിരുവനന്തപുരം: ജില്ലയിലെഎല്ലാ കെ. എസ്‌. ആർ. ടി. സി. ഡിപ്പോകളിൽ നിന്നും കുരിശുമലയിലേക്ക്‌ ബസ്സ്‌ സർവ്വീസ്‌ ഉണ്ടാകും. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ, മാർത്താണ്‌ഡം, തിരുവട്ടാർ, കുഴിത്തുറ, പടന്താലുംമൂട്‌, തക്കല എന്നീ ഡിപ്പോകളിൽ നിന്നും കുരിശുമലയിലേക്ക്‌ പ്രത്യേക ബസ്സ്‌ സർവ്വീസ്‌ ഒരുക്കിയിട്ടുണ്ട്‌.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
മോൺ. ഡോ. വിന്‍സെന്റ്‌ കെ. പീറ്റർ (ഡയറക്‌ടർ),
റവ. ജയകുമാർ,
ഫാ. പ്രദീപ്‌ആന്റോ,
സാബു കുരിശുമല,
ബിബിൻ,
രാഹുൽ,
വി. വിൽഫ്രഡ്‌

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

4 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago