അനൂപ് ജി.വർഗീസ്
ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയത്തിന്റെ 94-Ɔമത് തിരുനാളിന് ഫെബ്രുവരി 12-ന് തുടക്കമാവും 14-ന് സമാപനവും. ആഗോള സഭയോടൊപ്പം വി.യൗസേപ്പിതാവിന്റെ വർഷത്തിന്റെയും, നെയ്യാറ്റിൻകര രൂപതാ രജതജൂബിലി വർഷത്തിന്റെയും ഇടവകാതല ആഘോഷവും തിരുനാൾ ദിനങ്ങളിൽ നടക്കും.
ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അമ്മാനിമല-തുമ്പോട്ടുകോണം ഇടവക വികാരി ഫാ.ഡെന്നിസ് കുമാർ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് പേയാട് സെമിനാരി റെക്ടർ റവ.ഡോ.ക്രിസ്തുദാസ് തോംസൺ മുഖ്യകാർമ്മികത്വം വഹിക്കും, സെമിനാരി പ്രീഫെക്ട് ഫാ.അനീഷ് ആന്റോ വചന പ്രഘോഷണവും നടത്തും.
ഫെബ്രുവരി 13 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ മുഖ്യകാർമ്മികത്വം വഹിക്കുകയും, ഫാ. വിപിൻരാജ് വചന സന്ദേശം നൽകുകയും ചെയ്യും. തുടർന്ന്, ദേവാലയങ്കണത്തിൽ തിരുസ്വരൂപ വണക്കവും ഉണ്ടാകും.
തിരുനാൾ സമാപന ദിനമായ ഫെബ്രുവരി 14-ന് രാവിലെ 10.30-ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന ദിവ്യബലിയും, പേയാട് മൈനർ സെമിനാരി പ്രീഫെക്ട് ഫാ.ജിനോരാജിന്റെ വചന പ്രഘോഷണവും ഉണ്ടാവും.
തിരുനാൾദിനങ്ങൾ പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ഡെന്നിസ് കുമാറും പാരിഷ് കൗൺസിലും അറിയിച്ചു.
1927-ൽ ഒരു ഓലഷെഡ്‌ഡിൽ ആരംഭിക്കുകയും, 1965-ൽ ദേവാലയമായി നിർമ്മിക്കുകയും, 2013-ൽ ഇന്ന് കാണുന്ന രീതിയിൽ പുനഃരുദ്ധീകരിക്കുകയുമായിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.