Categories: Kerala

തീര നിയന്ത്രണ വിജ്ഞാപനം- തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കും; തീരദേശ പഞ്ചായത്തുകളിലെ നേതാക്കൾ

തീര നിയന്ത്രണ വിജ്ഞാപനം- തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കും; തീരദേശ പഞ്ചായത്തുകളിലെ നേതാക്കൾ

അഡ്വ.ഷെറി ജെ.തോമസ്

ആലപ്പുഴ: തീര നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച ലംഘനങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കുമ്പോൾ ഇപ്പോൾ തെറ്റായി ഉൾപ്പെടുത്തിയിട്ടുള്ള തദ്ദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും ഭവനങ്ങൾ പട്ടികയിൽനിന്ന് മാറ്റണമെന്ന് കെ.എൽ.സി.എ. മുൻകൈയെടുത്ത് ആലപ്പുഴയിൽ ചേർന്ന സംസ്ഥാനതല യോഗം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും, തദ്ദേശവാസികളുടെ ഭവനങ്ങൾ സംരക്ഷിക്കാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ ഭവന സംരക്ഷണ സമിതികൾ എല്ലാവിഭാഗം ആളുകളെയും ഉൾപ്പെടുത്തി രൂപീകരിക്കും.

കായൽ ദ്വീപുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, 100 സ്ക്വയർ മീറ്റർ വീടുകളുടെ നിർമാണത്തിന് തീരമേഖല പരിപാലന അതോറിറ്റി പുറത്തിറക്കിയ ഉത്തരവ്, 2019 വിജ്ഞാപനത്തിൽ കുറവ് വരുത്തിയിരിക്കുന്ന നിരോധിത മേഖല എന്നിവ കണക്കിലെടുത്തുവേണം പട്ടിക തയാറാക്കാനെന്നും ആവശ്യപ്പെട്ടു. പട്ടിക സമർപ്പിക്കുന്ന സമയത്ത് സർക്കാർ ഉചിതമായ ഇടപെടലുകൾ നടത്തണമെന്നും, മൗനം അവലംബിച്ച് പിന്നീട് കോടതി ഉത്തരവുകൾ വന്നതിനുശേഷം സംരക്ഷകരായി വരുന്നതിൽ കാര്യമില്ലെന്നും യോഗം വിലയിരുത്തി.

ആലപ്പുഴയിൽ നടന്ന യോഗം വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഡാൽഫിൻ  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, പി.ആർ. കുഞ്ഞച്ചൻ എന്നിവർ വിഷയം അവതരിപ്പിച്ചു.

ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ വിഷയത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു. ഫാ.ജോൺസൺ, ബിജു ജോസി, ഫാ.ആന്റെണി കുഴിവേലി, കെ.എൽ.സി.ഡബ്ലിയു.എ. പ്രസിഡൻറ് ജെയിൻ ആൻസിൽ, കെ.സി.വൈ.എം. സംസ്ഥാന ജന.സെക്രട്ടറി ആൻസിൽ ആന്റണി, എം.സി.ലോറൻസ്, ജോൺ ബ്രിട്ടോ, രാജു ഈരശ്ശേരി, ജസ്റ്റീന ഇമ്മാനുവൽ, ജോർജ് നാനാട്ട്, വിൻസ് പെരിഞ്ചേരി, പാട്റിക്ക് മൈക്കിൾ, ലെക്റ്റർ കാർലോസ്, അലക്സ് താളുപ്പാടത്ത്, പൈലി ആലുങ്കൽ, അനീഷ് ആറാട്ടുകുളം, തുടങ്ങിയവർ സംസാരിച്ചു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

2 days ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

3 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

1 week ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

1 week ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

2 weeks ago