ജോസ് മാർട്ടിൻ
ചെല്ലാനം: ചെല്ലാനം തീരത്തുനിന്ന് ആരെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച ചെല്ലാനത്ത് സംഘടിപ്പിച്ച ജനകീയ കൺവൻഷൻ മുന്നറിയിപ്പു നൽകി. തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടേയും, തീരദേശവാസികളുടേയും കുടുംബങ്ങൾ പലതും കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.
ശ്രീ.ബിജു ജോസി കരുമാഞ്ചേരി ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫാ.അലക്സ് കൊച്ചിക്കാരൻ വീട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ആർ.കുഞ്ഞച്ചൻ, ജയൻ കുന്നേൽ, സണ്ണി ആറാട്ടുകുളം, വി.ഒ.മോറിസ്, യേശുദാസ് പാല്യതൈയ്യിൽ തുടങ്ങിയവർ സംസാരിച്ചു.
പരമ്പരാഗതമായി തീരത്ത് താമസിക്കുന്നവർക്ക് ഭവനം നിർമ്മിക്കാൻ നിയമതടസ്സങ്ങൾ ഇല്ലെന്നിരിക്കെ, നിയമ നടപടികൾക്ക് മുതിരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശ്രീ.ബിജു ജോസി കരുമാഞ്ചേരിയിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തീരദേശത്ത് കാലാകാലങ്ങളായി താമസിക്കുന്നവരെ 10 ലക്ഷം രൂപ വീതം നൽകി ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
കെ.എൽ.സി.എ ആലപ്പുഴ രൂപത നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായാണ് യൂണിറ്റ് തല കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.