Categories: Kerala

തീരവാസികളുടെ ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കരുത്; സുൽത്താൻപേട്ട് രൂപത

കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി കേരള മനസാക്ഷി ഉണരണം...

ജോസ് മാർട്ടിൻ

സുൽത്താൻപേട്ട്: തീരവാസികളുടെ ജീവിക്കാനുള്ള അവകാശങ്ങൾക്ക്‌ വേണ്ടി തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അതിജീവന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സുൽത്താൻപേട്ട് രൂപത. ഒലവക്കോട് വിശുദ്ധ അന്തോണീസ് ഇടവകയിൽ ഫാ. ജോസ് മെജോ നെടുംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് മെമ്പർ ശ്രീമതി സ്മിതം ഉത്ഘാടനം ചെയ്തു.

തീരവാസികളുടെ ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കരുതെന്നും, ജീവനും തൊഴിലിനും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് കൊണ്ട് തീരദേശ ജനത സമരം ചെയ്യുമ്പോൾ എത്രയും പെട്ടെന്ന് ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും, പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി കേരള മനസാക്ഷി ഉണരണമെന്നും യോഗം ആവശ്യപ്പെട്ടു.

vox_editor

Recent Posts

പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള “മാത്തെർ പോപ്പുളി ഫിദെലിസ്” വത്തിക്കാൻ രേഖ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…

19 hours ago

പരിശുദ്ധ മറിയവും സഭയും

മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…

20 hours ago

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

5 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

6 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago