സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തീരദേശ സമരത്തിൽ പങ്കുചേർന്നും നെയ്യാറ്റിൻകര രൂപത. രൂപതാധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ വിശ്വാസ സമൂഹത്തിന് നൽകിയ സർക്കുലറിലൂടെയാണ് തിരുവനന്തപുരം അതിരൂപതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരമുഖത്തേയ്ക്കിറങ്ങുവാൻ ആഹ്വാനം നൽകിയത്. തിരുവനന്തപുരം അതിരൂപത സമരപരമ്പരയിലൂടെ മുന്നോട്ട് പോകുന്നതിന്റെ കാരണങ്ങൾ സർക്കുലറിൽ ബിഷപ്പ് വിവരിക്കുന്നുണ്ട്.
നെയ്യാറ്റിൻകര രൂപത ആഗസ്റ്റ് 13 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് രൂപതയുടെ 11 സ്ഥലങ്ങളിലായി 11 ഫെറോനകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രൂപത ആഹ്വാനം ചെയ്യുന്ന സമരമായതിനാൽ പേപ്പൽ പതാകയാണ് ഉപയോഗിക്കേണ്ടതെന്നും സർക്കുലറിലൂടെ ബിഷപ്പ് നിർദേശിക്കുന്നുണ്ട്.
സായാഹ്‌ന ധർണ്ണ നടക്കുന്ന സ്ഥലങ്ങൾ: പാറശാല – പാറശാല പോസ്റ്റ് ഓഫീസ്, വ്ലാത്താങ്കര – ഉച്ചക്കട, നെയ്യാറ്റിൻകര – നെയ്യാറ്റിൻകര ബസ്റ്റാന്റ്, ഉണ്ടൻകോട് – വെള്ളറട ജംഗ്ഷൻ, പെരുങ്കടവിള – മാരായമുട്ടം ജംഗ്ഷൻ, കാട്ടാക്കട – ജംഗ്ഷൻ, കട്ടയ്ക്കോട് – മലയിൻകീഴ് ജംഗ്ഷൻ, ആര്യനാട് – ആര്യനാട് ജംഗ്ഷൻ, നെടുമങ്ങാട് – നെടുമങ്ങാട് ജംഗ്ഷൻ, ചുള്ളിമാനൂർ – ചുള്ളിമാനൂർ ജംഗ്ഷൻ.
ജൂലൈ 20-ന് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ തുടക്കം കുറിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരപരമ്പരയുടെ ആദ്യഘട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് വിൻസെന്റ് സാമുവലും രൂപതാ പ്രതിനിധികളും സന്ദർശനം നടത്തിയിരുന്നു. സമരപരമ്പരയുടെ ആദ്യഘട്ടത്തിന്റെ സമാപനത്തിൽ സമരത്തെ അഭിസംബോധന ചെയ്യവേ കോർപ്പറേറ്റുകളെ തള്ളിപ്പറഞ്ഞിരുന്ന ഇടതുപക്ഷ ഗവണ്മെന്റ് ജനദ്രോഹ നടപടികളിലൂടെ ഇന്ന് ജനാധിപത്യപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ബിഷപ്പ് വിമർശിച്ചിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.