ജോസ് മാർട്ടിൻ
കൊച്ചി: തീരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ, 500 ഭക്ഷ്യകിറ്റുകളാണ് കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിക്ക് കൈമാറിയത്. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന സാഹചര്യത്തില്‍ തങ്ങളുടെ തുശ്ചമായ വരുമാനത്തിന്റെ ഒരു പങ്കാണ് ഒരുകൂട്ടം വൈദീകർ മാറ്റിവെച്ചത്.
2002-ൽ കാർമ്മൽഗിരി – മംഗലപുഴ സെമിനാരികളില്‍ നിന്നു പരിശീലനം പൂർത്തിയാക്കിയ വൈദീകരാണ് സഹായവുമായി മുന്നോട്ട് വന്നത്. സെമിനാരി പൂർവ്വ വിദ്യാർത്ഥി വാട്ട്സപ്പ് കൂട്ടായ്മയിലൂടെ മൂന്ന് ദിവസം കൊണ്ടാണ് ഒന്നര ലക്ഷം രൂപ സമാഹരിച്ചതെന്ന് ഫാ.പ്രസാദ് സേവ്യര്‍ പറഞ്ഞു. കൊച്ചി, ആലപ്പുഴ രൂപതകളുടെ വിവിധ ഇടവകളിലേക്ക് നൽകുവാൻ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി CSSS ഡയറക്ടർ ഫാ.മരിയൻ അറക്കലിനാണ് 500 ഭക്ഷ്യകിറ്റുകൾ കൈമാറിയത്.
പ്രാർത്ഥന കൊണ്ടും, ധനം കൊണ്ടും കരുതലോടെ ഈ സംരംഭവുമായി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദീകര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഫാ.പ്രസാദ് സേവ്യര്‍ കണ്ടത്തിപ്പറമ്പിൽ പറഞ്ഞു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.