Categories: Articles

തീരത്തെയും തീരവാസിയെയും മറക്കുന്നവർ

ഒന്നോർമിച്ചാൽ നമുക്കെല്ലാം നല്ലത്: മാറി വരുന്ന ഭരണങ്ങൾ തീരത്തെ മറന്നത് തീരവാസിക്ക് പച്ച പിടിച്ച ഓർമ്മയാണ്...

ഫാ. ജോൺസൺ പുത്തൻവീട്ടിൽ,
ബി.സി.സി.& കെ.എൽ.സി.എ. ഡയറക്ടർ,
ആലപ്പുഴ രൂപത

യാത്രകളുടെയും വാർത്തകളുടെയും ഇടയിൽ വീർപ്പുമുട്ടുന്നുണ്ട്… ഐശ്വര്യ കേരള യാത്ര… വികസന മുന്നേറ്റ യാത്ര… വിജയ യാത്ര…
യാത്രകളുടെ പകുതിയും മുക്കാലും മുഴുവനുമൊക്കെ പിന്നിട്ടപ്പോൾ നേതാക്കൾക്ക് പുതിയ ബോധോദയം… തീരത്തുകൂടി തെക്കോട്ടും വടക്കോട്ടും ഒരു യാത്ര കൂടി… ഇതുവരെ ദേശീയപാതകൾ, കായലോരം, മലയോരം, വനപാതകൾ മാത്രം പരിചിതമായിരുന്ന നേതാക്കളെല്ലാം കടൽ തീരത്തേക്ക് വച്ചുപിടിക്കുന്നതായി അറിയുന്നു…

ആഴക്കടൽ മത്സ്യബന്ധനകരാർ എന്നാൽ ‘കടൽമൊത്ത വിൽപ്പനയുടെ ചാകര’യെന്ന രാഷ്ട്രീയ ലാക്കിൽ ‘തീരവും തീരവാസിയും കഴിഞ്ഞുമാത്രമേ ഞങ്ങൾക്കെന്തുമുള്ളൂ’ എന്ന ദൃഢപ്രതിജ്ഞയുമായ് എത്തിയവർക്ക് തടസ്സമായി നിൽക്കുന്നത് സഭയും, വൈദികരും, തീരത്തെ സ്വന്തമാക്കിയ സമുദായ നേതാക്കളുമെന്നാണ് IB റിപ്പോർട്ട്. ഇവരുടെയെല്ലാം ഊരും, പേരും, നാളും, ചരിത്രവും, ഭൂമി ശാസ്ത്രവും പരതിയെടുക്കുകയാണ്… ഞങ്ങളോടൊപ്പമാണെന്ന അവകാശവുമായി ഒരു കൂട്ടരെങ്കിൽ… അങ്ങനെയല്ല ഞങ്ങളാണ് കൂടെയെന്ന് സ്ഥാപിക്കാൻ മത്സരിച്ച് ഇതര യാത്ര നേതാക്കളും…

ഇതിനിടയിൽ തീരവാസിയുടെ മിടിപ്പറിയുന്ന, അവരുടെ ജീവിത ആഴികളിലെ വറുതിയും, രോഗങ്ങളും, കിടപ്പാടവും, വിദ്യാഭ്യാസവും അന്യമാകുന്ന ചുഴികളുമറിയുന്ന വൈദികരുടെ വാക്കുകളെ കമ്പ്യൂട്ടറിന്റെ, ഐഫോണിന്റെ മുമ്പിലിരുന്ന് വിമർശനതൊഴിലാളികളെക്കൊണ്ട് പ്രതിരോധിക്കാൻ പെടാപ്പാട് പെടുകയാണ് യാത്രയിലെ നായകന്മാർ… സുനാമി, ഓഖി, രണ്ടു പ്രളയങ്ങൾ, ന്യൂനമർദ്ദങ്ങളും സ്വാഭാവികവും അസ്വാഭാവികവുമായ കടലുകയറ്റം… അപ്പോഴെല്ലാം തീരവാസിക്കഭയം തീരത്തെ ദേവാലയവും, പച്ചവെളുപ്പിനും രാവിലെയും ഉച്ചവെയിലിലും പാതിരാത്രിയും തീരത്തും ചാരത്തുമുള്ള ഇടയരൂപങ്ങളോടുള്ള വിശ്വാസവും മാത്രം. ഇതൊക്കെയും ഒറ്റയാത്ര കൊണ്ട് നേടിയെടുക്കാൻ ഒരു നായകനും സാധ്യമല്ല. സുനാമിക്കും, ഓഖികാലത്തും രണ്ട് പ്രളയകാലത്തും കടലിലും കായലിലും മത്സ്യതൊഴിലാളികളോടൊപ്പം ഊണും ഉറക്കവും ഇല്ലാതെയുണ്ടായ സമുദായ അംഗങ്ങളും, ഇടയ മുഖങ്ങളും കൊടി നിറമില്ലാതെ തീരം സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് കടൽതീരയാത്രയ്ക്ക് ഒരുങ്ങുന്നവർ… ഇതുവരെ പറഞ്ഞതും… ചെയ്തതും ഇനി ചെയ്യാൻ പോകുന്നതും വിശദീകരിച്ച് ഞങ്ങളുടെ വള്ളവും വലയും നിറക്കരുത്…!

CRZ നടപ്പാക്കാൻ കേന്ദ്രമൊരുങ്ങി നിക്കുമ്പോൾ തീരവാസിക്കായി ശബ്ദമില്ലാതെ ഒരു കുടിയൊഴിപ്പിക്കലിന് കോപ്പുകൂട്ടി തീരം ടൂറിസത്തിന് തീറെഴുതുന്നതിന് തുനിഞ്ഞിറങ്ങിയവർ ‘അതെല്ലാം മറന്നേക്ക്’ എന്ന് പറയുന്നത് കേൾക്കാൻ തീരത്തിന്റെ കാതുകൾ തേടരുത്…?

പടിപടിയായി മദ്യ-ലഹരി ലഭ്യത കുറച്ച് തീരവാസിക്ക് സമാധാനവും സ്വസ്ഥതയും നൽകുന്ന ഏവർക്കും സ്വീകാര്യമായ മദ്യനയമാണ് നിങ്ങൾക്കുള്ള സമ്മാനമെന്ന് ഉറപ്പു നൽകിയവർ ഇടവഴിയിലും പൊതുവഴിയിലും ഭവനങ്ങളിലും ആരാധനാലയങ്ങളുടെയും സ്കൂളുകളുടെയും പരിധി നോക്കാതെ യഥേഷ്ടം കുടിക്കാനും, പുകയ്ക്കാനും, ചവയ്ക്കാനും സ്വാതന്ത്ര്യം നൽകുന്ന നിയമവ്യവസ്ഥയൊരുക്കുന്നവർ കുടുംബനാഥനെയും, സഹോദരനേയും മകനെയും ലഹരിയിൽ നഷ്ടപ്പെടുന്ന അമ്മ പെങ്ങന്മാരുടെ മനസിലിടം കിട്ടുമെന്നു ഉറപ്പിക്കരുത്…

തിരയും തീരവും, ആഴവും പരപ്പും, തീരവാസിയുടെ അന്നവും തൊഴിലും കിടപ്പാടവും വിദേശിക്ക് തീറെഴുതിയിട്ട് കണ്ടില്ല… കേട്ടില്ല… മറന്നു പോയി… റദ്ദാക്കാം… എന്നൊക്കെ പറഞ്ഞു തീരത്തു വന്നാൽ ഉപ്പുവെള്ളം വീണതിനാൽ ബുദ്ധികെട്ടു പോയവരെന്ന മേലാളന്മാരുടെ പാഴ് വാക്കുപേറുന്നവരല്ല ഇന്നത്തെ തീരവാസി…

രാജ്യത്തിനായ് വിവരസാങ്കേതിക വിദ്യയിൽ കോൺഫ്രൻസ് ആപ്പ് വികസിപ്പിച്ച് ലോകമറിഞ്ഞവൻ, കളക്ടർമാർ, ഡോക്ടർ, എഞ്ചിനിയർ., ഐ.ഐ.ടി., ഐ.പി.എസ്. വിവിധ മേഖലകളിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയവർ, അദ്ധ്യാപകർ, എല്ലാത്തരം ഗവൺമെന്റ്-അർദ്ധ സർക്കാർ തൊഴിൽ മേഖല അങ്ങനെ തീരത്തിന്റെ വലയിൽ നിറവും ചാകരയുമുണ്ട്. വിവരവും വിദ്യാഭ്യാസവും, നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേചനബുദ്ധിയും ഇന്ന് തീരത്തിനുണ്ട്. തീരമുണർന്നൊരു യാത്ര ആരംഭിച്ചാൽ കർഷക സമരത്തെപ്പോലെ പിടിച്ചു നിർത്താനാവില്ല… പക്ഷേ അതിന്റെ നേതാക്കൾ തീരത്തിന് മാത്രമായിരിക്കും…

യാത്രയ്ക്ക് തുനിഞ്ഞിറങ്ങുന്നവർ തീരഭൂമിയിലേക്ക് വരേണ്ട… ക്യാമറയും സുരക്ഷാ സൈനികരും പരിവാരങ്ങളുമില്ലാതെ തീരക്കടലിലും ആഴക്കടലിലൂടെയുമാകാം… ഞങ്ങളോടൊപ്പം യാത്ര ചെയ്യാൻ പേടിവേണ്ട, കാരണം നിങ്ങൾ കൊടികളെല്ലാം കൂട്ടിക്കെട്ടി ഞങ്ങൾക്ക് ചാർത്തിതന്ന ഓമനപ്പേരിൽ വിശ്വസിക്കാം കേരളത്തിന്റെ രക്ഷാ സൈനികർ… അങ്ങനെ വരുന്നവരോടൊപ്പം തീരവാസിയുടെ നൊമ്പരമേറ്റെടുക്കാൻ അവരുടെ ഉപ്പിന്റെ ഗന്ധവും സ്വാദുമുള്ള മുണ്ടും, ഉടുപ്പും തുകർത്തുമായി അവരെ ചേർത്തുനിർത്തുന്ന… അവരെ ഒന്നായി നിറുത്തുന്ന ഇടയരൂപമായ ഞങ്ങളുണ്ടാകും…

അപ്പോൾ തീരവാസിക്കൊപ്പം… തീരവാസിക്കു വേണ്ടി നമ്മൾ യാത്രയാവുകയല്ലെ… ഒന്നോർമിച്ചാൽ നമുക്കെല്ലാം നല്ലത്: മാറി വരുന്ന ഭരണങ്ങൾ തീരത്തെ മറന്നത് തീരവാസിക്ക് പച്ച പിടിച്ച ഓർമ്മയാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

4 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

6 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

6 days ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago