സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനിമുതൽ തീരത്തുനിന്നും പെടക്കുന്ന മീനുകളുമായി സ്ത്രീകൾ ടൂ വീലറുകളിൽ. മല്‍സ്യവിപണനം നടത്തുന്ന തീരത്തെ സ്ത്രീകള്‍ക്ക് പുതുജീവനേകിക്കൊണ്ടുള്ള പദ്ധതി തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നടപ്പിലാക്കുന്നത്. കൊറോണക്കാലത്തും അതിനുമുന്‍പും മല്‍സ്യവിപണനം ദുരിതപൂർണ്ണമായിതീര്‍ന്ന തീരത്തെ സ്ത്രീകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതായി പദ്ധതി രൂപാന്തരപ്പെടുമെന്നും, മല്‍സ്യക്കച്ചവടത്തില്‍ സ്ത്രീകള്‍ക്ക് സ്വയംപര്യപ്തമാകുവാനും അഭിമാനബോധം ഉണര്‍ത്തുവാനും പദ്ധതി സഹായകമാകുമെന്നും ടി.എസ്സ്.എസ്സ്.എസ്സ്. ന്റെ ഡയറക്ടര്‍ റവ.ഡോ.സാബാസ് ഇഗ്‌നേഷ്യസ് പറഞ്ഞു.
തിരുവനന്തപുരത്തെ പൂന്തുറ, അഞ്ചുതെങ്ങ്, തുമ്പ, വിഴിഞ്ഞം തുടങ്ങിയ പ്രമുഖമായ തീരങ്ങളിലെ പുതുതലമുറയിലെ സ്ത്രീകള്‍ക്കാണ് പുതിയ പദ്ധതിയുടെ പരിശീലനം ലഭിക്കുന്നത്. ആദ്യബാച്ചില്‍ പത്തുപേര്‍ക്ക് ടൂവീലറും, മല്‍സ്യം ശേഖരിക്കുവാനുള്ള ഐസ് ബോക്‌സും നല്‍കിക്കഴിഞ്ഞു. വാഹനമോടിക്കുവാനും, ഓണ്‍ലൈന്‍ വിപണനത്തിന്റെ ബാലപാഠങ്ങളും ടി.എസ്സ്.എസ്സ്.എസ്സ്. ന്റെ ആഭിമുഖ്യത്തില്‍ നടത്തിക്കഴിഞ്ഞു. സമൂഹത്തിലെ അബലകളെയും, ഒറ്റപ്പെട്ടുപോയവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത സൂസപാക്യം പിതാവ് നിർവഹിക്കും.
ഓണ്‍ലൈനായും, സോഷ്യല്‍മീഡിയയിലുടെയും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മല്‍സ്യവിപണനരംഗത്തേക്ക് അതിന്റെ നേരവകാശികളായ തീരത്തിന്റെ മക്കൾക്കും പങ്കെടുക്കാനാവും എന്നതാണ് പദ്ധതിയുടെ സവിശേഷത.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.