ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: തിരുസഭയിൽ പുതിയ 14 കർദിനാൾമാരെ കൂടിവാഴിച്ചു. ഇന്നലെ വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക്
വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ചേർ ന്ന കർദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തിലാണ് ആഗോളസഭയിലെ – നിയുക്ത കർദ്ദിനാളന്മാരെ ഫ്രാന്‍സിസ് പാപ്പാ വാഴിച്ചത്.
കർദിനാൾമാരുടെ സ്ഥാന ചിഹ്നങ്ങളായ തൊപ്പിയും മോതിരവും അണിയിച്ചു. ഒപ്പം, അവർക്കുള്ള ഭദ്രാസന ദേവാലയങ്ങൾ ഏതൊക്കെയെന്ന് വെളിപ്പുത്തുന്ന തിട്ടൂരവും ഓരോരുത്തരെയും പാപ്പാ ഏല്പിച്ചു.
മെയ് 20-Ɔο തിയതി, പെന്തക്കോസ്ത മഹോത്സവനാളിൽ ത്രികാല പ്രാർത്ഥനയുടെ അവസാനത്തിലാണ് പുതിയ കർദ്ദിനാളന്മാരുടെ പേരുകൾ പാപ്പാ പ്രഖ്യാപിച്ചത്.
1. ബാബിലോണിലെ കത്തോലിക്ക-കല്‍ദായ സഭയുടെ പരമാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് ലൂയി റാഫേല്‍ സാഖോ പ്രഥമൻ.
2.വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, ആര്‍ച്ചുബിഷപ്പ് ലൂയി ലദാരിയ ഫെറര്‍.
3. റോമാ രൂപതയുടെ വികാരി ജനറല്‍, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ദി ദൊനാത്തിസ്.
4. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ പൊതുവായ കാര്യങ്ങളുടെ പകരക്കാരനും,
ഇപ്പോള്‍ മാള്‍ട്ടയുടെ സമുന്ന മിലട്ടറി സഖ്യത്തിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രത്യേക പ്രതിനിധിയുമായ ബിഷപ്പ് ജൊവാന്നി ആഞ്ചെലോ ബെച്യൂ.
5. പാപ്പായുടെ ഉപവി പ്രര്‍ത്തനങ്ങള്‍ക്കുള്ള കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വംവഹിക്കുന്ന ആര്‍ച്ചുബിഷപ്പ് കോണ്‍റാഡ് ക്രജേസ്കി.
6. പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ്.
7. പോര്‍ച്ചുഗലിലെ ലേരിയ-ഫാത്തിമ രൂപതയുടെ മെത്രാന്‍, അന്തോണിയോ ദോസ് സാന്‍റോസ് മാര്‍ത്തോ.
8. പെറുവിലെ ഹുവാന്‍സായോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് പെദ്രോ റിക്കാര്‍ദോ ബരേത്തോ, എസ്.ജെ.
9. മഡഗാസ്ക്കറിലെ തൊമസീനായിലെ മെത്രാപ്പോലീത്ത, ദേസിദേരെ സറഹസാനാ.
10. ഇറ്റലിയിലെ അക്വീല അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് പെത്രോച്ചി.
11. ജപ്പാനിലെ ഒസാക്കാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് തോമസ് അക്വീനസ് മാന്യോ.
12. മെക്സിക്കോയിലെ സലാപാ അതിരുപതയുടെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് സേര്‍ജോ ഒബേസോ റിവേര.
13. ബൊളിവിയയിലെ കൊറക്കോറോയുടെ മുന്‍മെത്രാന്‍, ബിഷപ്പ് തൊറിബിയോ തിക്കോണാ പോര്‍കോ.
14. റോമിലെ ക്ലരീഷ്യന്‍ സഭാംഗമായ വൈദികന്‍, ഇറ്റലിക്കാരന്‍ ബോകോസ് മെരീനോ.
ഈ 14പേരെയാണ് ഫ്രാന്‍സിസ് പാപ്പാ കര്‍ദ്ദിനാൾ സംഘത്തിലേയ്ക്ക് ചേർത്തത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.