സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ മുതിർന്ന വൈദികനും, ദീർഘകാലം അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനുമായിരുന്ന റവ.ഡോ.ഏലിയാസ് ഡി. നിര്യാതനായി, 83 വയസായിരുന്നു. ദീർഘകാലമായി അമ്പലമുക്കിലെ സ്വഭവനത്തിൽ വിശ്രമത്തിലായിരുന്നു. മൃതസംസ്‌കാര കർമ്മങ്ങൾ മാർച്ച് 28 വ്യാഴാഴ്ച വൈകുന്നേരം 3.30-ന് നെയ്യാറ്റിൻകര രൂപതയിലെ പേയാട് സെന്റ്.സേവ്യേഴ്‌സ് ദേവാലയത്തില്‍ വച്ച് നടക്കും.
1963 ഏപ്രിലിൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, തന്റെ മൈനർ സെമിനാരി പഠനം സെന്റ് റാഫേൽ സെമിനാരി കൊല്ലത്തും, ഫിലോസഫി പഠനം ആലുവ കർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ, ദൈവശാസ്ത്ര പഠനം ആലുവ സെന്റ് ജോസഫ് മംഗലപ്പുഴ സെമിനാരിയിലുമായി പൂർത്തിയാക്കി.
തുടർന്ന്, നെയ്യാറ്റിൻകര രൂപതയിൽപ്പെടുന്ന കിടാരക്കുഴി, വളത്താങ്കര എന്നീ ഇടവകകളിൽ സഹവികാരിയായും, ഉച്ചക്കട, ചെമ്പൂർ എന്നീ ഇടവകകളിൽ വികാരിയായും; തിരുവനന്തപുരം അതിരൂപതയിൽ വെള്ളൈകടവ് ഇടവക വികാരിയായും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ വലിയൊരുപങ്കും വിവിധ യൂണിവേഴ്‌സിറ്റികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായാണ് പൂർത്തിയാക്കിയത്. 1983 മുതൽ 1996 വരെ അമേരിക്കയിലെ ലയോള യൂണിവേഴ്സിറ്റിയിൽ പ്രഫസറായും;1998 മുതൽ നാലാഞ്ചിറ സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും, പാങ്ങോട് കാർമേൽ ഫിലോസഫിക്കൽ കോളേജിലും വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം കവടിയാർ അമ്പലനഗറിൽ പരേതനായ ദേവസഹായം-സൂസന്ന ദമ്പതികളാണ് മാതാപിതാക്കൾ.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.