തിരുവനന്തപുരം: തിരുവനനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ ഫൊറോനയായി കഴക്കൂട്ടം ഫൊറോന രൂപീകരിക്കപ്പെട്ടു. പുതിക്കുറുച്ചി പേട്ട ഫൊറോനകൾ വിഭജിച്ചാണ് കഴക്കുട്ടം ഫൊറോനക്ക് രൂപം നല്‍കിയത്.
കാരമ്മൂട് സെയ്‌ന്റ് വിൻസെന്റ് സെമിനാരിയിൽ നടന്ന പരിപാടി ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്‌ഘാടനം ചെയ്തു. വിശ്വാസികൾക്ക് എപ്പോഴും സ്‌നേഹത്തിന്റെയും കരുണയുടെയും മുഖമായിരിക്കണമെന്ന് ബിഷപ് പറഞ്ഞു. ക്രിസ്‌തു കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിൽ വിശ്വാസികൾ വ്യാപൃതരാവണമെന്നും ബിഷപ് ഓർമ്മിപ്പിച്ചു.
മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ്, കേരള സർവ്വകലാശാല പ്രൊ വൈസ് ചാന്‍സലർ ഡോ. എസ്. കെവിൻ ,രൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്‌തുദാസ്[ പുതിയ ഫൊറോന വികാരി ഫാ. ജോര്‍ജ്ജ് പോൾ, സിസ്റ്റർ എസ്. സ്റ്റെല്ല, ഡോ. ആന്റണി റൂഡോൾഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പേട്ട പുതുക്കുറുച്ചി ഫൊറോനകളുടെ കീഴിലുണ്ടായിരുന്ന 7 ഇടവകകളും 7 ഉപ ഇടവകകളും ഇനി കഴക്കൂട്ടം ഫൊറോനയുടെ ഭാഗമാവും. കഴക്കൂട്ടം സെന്റ് ജോസഫ് ദേവാലയത്തെ ഫൊറോന ദേവാലയമായി പ്രഖ്യാപിച്ചു.
കഴക്കൂട്ടം ഫൊറോന പ്രഖ്യാപനത്തോടെ തിരുവനന്തപുരം ലത്തിൻ രൂപതക്ക് കീഴിലെ ഫൊറോനകളുടെ എണ്ണം 9 ആയി.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.