അനില് ജോസഫ്
പാറശാല: തിരുനാള് വ്യത്യസ്തമാക്കാന് ക്രസ്ത്യന് കലാരൂപമായ പരിചമുട്ട് കളിയുമായി വ്ളാത്താങ്കര സ്വര്ഗ്ഗാരോപിത മാതാ ദേവാലയത്തിലെ വിശ്വാസികള്. നെയ്യാറ്റിന്കര രൂപതയിലെ പ്രസിദ്ധ മരിയന് തീര്ഥാടന കേന്ദ്രമായ സ്വര്ഗ്ഗാരോപിത മാതാ ദേവാലയത്തില് തിങ്കളാഴ്ച ആരംഭിക്കുന്ന തീര്ഥാടന തിരുനാളിന് മുമ്പായാണ് 200 കലാകരന്മാര് അണി നിരക്കുന്ന പരിചമുട്ട് കളി അരങ്ങേറുന്നത്.
വടക്കന് കേരളത്തില് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില് പ്രചാരത്തിലുളള പുരാതമായ കലാരൂപമാണ് ആറ് മാസത്തെ പരിശീലനത്തിനൊടുവിൽ, തിങ്കളാഴ്ച വ്ളാത്താങ്കരയിലെ വിശ്വാസികള് അരങ്ങിലെത്തിക്കുന്നത്. മെയ്വഴക്കവും ശാരീരിക ക്ഷമതയും ഏറെ ആവശ്യമുളള കലാരൂപത്തെ കഠിനമായ പരിശീലനത്തിനൊടുവിലാണ് വിശ്വാസികള് സ്വായത്തമാക്കിയത്. പരിചമുട്ട് കളിക്ക് വേണ്ടി പ്രത്രേകം വാളും പരിചയും നിര്മ്മിച്ചിരുന്നു.
പരിശുദ്ധ കന്യകാ മറിയത്തെ സ്തുതിച്ച് കൊണ്ട് ക്രിസ്തുവിന്റെ രക്ഷാകര ചരിത്രം പ്രതിപാദിക്കുന്ന 8 മിനിറ്റ് ദൈര്ഘ്യമുളള ഗാനമാണ് പരിചമുട്ട് കളിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
സാധാരണയായി 10 പേരടങ്ങുന്ന ടീമാണ് പരിചമുട്ട് കളി അവതരിപ്പിക്കുന്നതെങ്കിലും വെല്ലുവിളികള് ഏറ്റെടുത്താണ് ഇടവക വ്യത്യസ്തമായ ചിന്തയോടെ ഈ കലാരൂപം കാഴ്ചക്കാരുടെ മുന്നിലെത്തിക്കുന്നത്.
ഇടവകയുടെ സഹവികാരി ഫാ.വിപിന് എഡ്വേര്ഡ് വിശ്വാസികള്ക്കൊപ്പം പരിചമുട്ട് കളിയില് പങ്കെടുക്കുന്നുണ്ട്. ആലപ്പുഴ സ്വദേശിയായി വൈദികന്റെ മുന് പരിചയവും പരിചമുട്ട് കളിയോടുളള താല്പ്പര്യവുമാണ് ഇടവക വികാരി ഫാ.എസ്.എം. അനില്കുമാറിന്റെ അനുവാദത്തോടെ ഇടവകയിലെ വിശ്വാസികളെ ഈ വ്യത്യസ്തമായ കലാരൂപം പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും പ്രേരിപ്പിച്ചത്.
തിങ്കളാഴ്ച വൈകിട്ട് 6-ന് കലാരൂപം അരങ്ങത്തെത്തുമ്പോള്, വിശിഷ്ടാഥികളായി നെയ്യാറ്റിന്കര എം.എല്.എ. കെ. ആന്സലന്, ഗായകന് കെ.ജെ. മാര്ക്കോസ് തുടങ്ങിയവര് ദേവാലയത്തിലെത്തും.
2016-ല് 905 സ്ത്രീകള് പങ്കെടുത്ത മാര്ഗ്ഗംകളി അവതരിപ്പിച്ച് ലിംഗബുക്ക് ഓഫ് റെക്കോര്ഡ്സിലേക്ക് കടന്ന ദേവാലയം, കഴിഞ്ഞ വര്ഷം തൃശൂര് അമല കാന്സര് ഇന്സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് 1150 വിശ്വാസികള് കാന്സര് രോഗികള്ക്ക് കേശദാനം നടത്തിയും മാതൃക കാട്ടിയിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.