
അനിൽ ജോസഫ്
കൊച്ചി: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ ആർച്ച് ബിഷപ്പുമായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി നാളെ ആഘോഷിക്കും. 1968 ജൂൺ 29-ന് വത്തിക്കാൻ സുവിശേഷ പ്രഘോഷണ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനിൽ നിന്നാണ് ഡോ. കല്ലറക്കൽ പൗരോഹിത്യം സ്വീകരിച്ചത്.
1987-ൽ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി നിയമിതനായി. 2010-ൽ മാതൃ അതിരൂപതയായ വരാപ്പുഴ അതിരൂപതാ ബിഷപ്പായി. 2016-ൽ വിരമിച്ച ശേഷം അദ്ദേഹം വിശ്രമ ജീവിതം നയിച്ച് വരികയാണ്.
തൃശൂർ ജില്ലയിൽ കോട്ടപ്പുറത്ത് കല്ലറക്കൽ ഔസോയുടേയും ബ്രിജിത്തിന്റെയും മകനായി 1941 ഒക്‌ടോബർ 10 നാണ് ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1956-ൽ എറണാകുളം സെന്റ് ജോസഫ് സെമിനാരിയിൽ പഠനം ആരംഭിച്ചു. ആലുവ കാർമ്മൽ ഗിരിയിൽ തത്വശാസ്‌ത്ര പഠനം പൂർത്തീകരിച്ച് ദൈവശാസ്‌ത്ര പഠനം റോമിൽ പൂർത്തിയാക്കി. പൂരോഹിത്യ സ്വീകരണത്തിന് ശേഷം അമേരിക്കയിൽ ഉപരിപഠനം നടത്തി.
ഓച്ചന്തുരുത്ത് പളളി സഹവികാരി, ബിഷപ് ജോസഫ് കേളന്തറയുടെ സെക്രട്ടറി, സോഷ്യൽ ആക്‌ഷൻ ഡയറക്‌ടർ, ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽകോളേജ് ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ തുടങ്ങിയ നിലകളിൽ സ്‌തുത്യർഹമായ സേവനം നടത്തിയിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
This website uses cookies.