
ഷെറി ജെ.തോമസ്
എറണാകുളം: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സ്ഥാപക ജനറല്‍ സെക്രട്ടറി ഡോ.ഇ.പി.ആന്റെണിയുടെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം ആശീര്‍ഭവനില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കള്‍ ഇ.പി.ആന്റെണിയെ അനുസ്മരിച്ച് സംസാരിക്കും.
ഇന്‍ഡ്യന്‍ വ്യാമസേനയില്‍ വൈമാനികനായിരുന്ന ആന്റെണി 1964-ല്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളെജില്‍ ചരിത്രാദ്ധ്യാപകനായും, വൈസ് പ്രിന്‍സിപ്പലായും സേവനം ചെയ്തു. 1975 മുതല്‍ ആറു വര്‍ഷം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് അംഗമായിരുന്നു. 1967-ല്‍ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന് രൂപം കൊടുക്കാൻ നേതൃത്വം നൽകി. 1972-ല്‍ ഷെവലിയര്‍ കെ.ജെ.ബര്‍ലി, ഫാ.ജോര്‍ജ് വെളിപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം കെ.എല്‍.സി.എ.യ്ക്ക് രൂപം നൽകി.
1972-ല്‍ കേരള സര്‍ക്കാര്‍ കേരളത്തിലെ ന്യൂനപക്ഷ കോളെജുകളെ ദേശസാല്ക്കരിക്കാന് ശ്രമിച്ചപ്പോള്‍ പ്രക്ഷോഭം നയിക്കുന്നതില്‍ ഡോ.ആന്റെണി മുന്‍നിരയില്‍ നിന്നു. 1974-ല്‍ കേരള പിന്നോക്ക സമുദായ ഫെഡറേഷന് രൂപീകരിച്ചു. എസ്.എന്‍.ഡി.പി., മുസ്ലിം ലീഗ്, കെ.എല്‍.സി.എ. ഉള്‍പ്പടെ കേരളത്തിലെ സംവരണ സമുദായങ്ങളിലെ 33 സംഘടനകളുടെ ഫെഡറേഷനായിരുന്നു ഇത്. എസ്.എന്‍.ഡി.പി. പ്രസിഡന്റ് ഡോ. കെ.കെ.രാഘവന് പ്രസിഡണ്ടും, ഡോ.ഇ.പി.ആന്റെണി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.