
അനിൽ ജോസഫ്
നെയ്യാറ്റിൻകര: ഞായറാഴ്‌ചകളിൽ പരീക്ഷ നടത്താനുളള പബ്ലിക് സർവ്വീസ് കമ്മിഷന്റെ നീക്കത്തിനെതിരെ കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ രംഗത്ത്. പി.എസ്.സി. നാളിതുവരെ നടത്തിവരുന്ന പരീക്ഷ കീഴ്‌വഴക്കങ്ങളുടെ ലംഘനവും ക്രൈസ്‌തവ മതവിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തിലുളള കൈകടത്തലുമാണിതെന്ന് കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് അഡ്വ. ഡി. രാജു പറഞ്ഞു.
മതേതരത്വവും സഹിഷ്‌ണതയും പുലരുന്ന നമ്മുടെ രാജ്യത്തിൽ ഇത്തരം നടപടികൾ, വർദ്ധിച്ചു വരുന്ന അസഹിഷ്‌ണതയ്‌ക്ക് ആക്കം കൂട്ടുന്ന പ്രവർത്തിയായി തീരും.
ആഗോളതലത്തിൽ ക്രൈസ്‌തവരുടെ ആരാധന ദിവസമായി മാറ്റിവയ്‌ക്കപ്പെട്ടിട്ടുളള ദിവസമാണ് ഞായറാഴ്‌ചകൾ. ക്രൈസ്‌തവരായ ഉദ്യോഗാർത്ഥികൾക്കും പരീക്ഷ നടത്തിപ്പിന്റെ ചുമതലയിലായിരിക്കുന്ന ജീവനക്കാർക്കും ഏറെ വിഷമപരമായ സംഗതി
കൂടിയാണിത്.
നിപ്പ വയറസിന്റെ പേരിൽ മാറ്റി വച്ച പരീക്ഷയുടെ പേരു പറഞ്ഞ് ഞായറാഴ്‌ച ദിവസങ്ങളിൽ പി.എസ്.സി പരീക്ഷ നടത്താനുളള നീക്കത്തിൽ നിന്ന് പബ്ലിക് സർവ്വീസ് കമ്മിഷൻ മാറണമെന്നും കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത സമിതി ആവശ്യപ്പെട്ടു.
വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ പരീക്ഷകൾ നടത്തുന്നത് പോലെ രാവിലെ 7 നും 9 നും മധ്യേ നടത്താൻ സാഹചര്യമുളളപ്പോൾ ക്രൈസ്‌തവരെ അവഗണിക്കാനുളള പി.എസി. യുടെ നീക്കം ഗൂഡലക്ഷ്യത്തോടെയാണെന്നും കെ.എൽ.സി.എ. കുറ്റപ്പെടുത്തി.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്‌ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.