
സ്വന്തം ലേഖകൻ
എറണാകുളം: I can’t breath എന്ന പേരിൽ പേരിൽ സംഗീത വിദ്യാർഥികളായ ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്നൊരുക്കിയ ആൽബം വംശീയതക്കെതിരെയുള്ള സമൂഹമനസാക്ഷിയുടെ പ്രതിഷേധമാവുകയാണ്. ‘ജാക്സൺ സേവ്യർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
മെയ് 25-ന് അമേരിക്കയിലെ മിനസോട്ടയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡ് എന്ന വ്യക്തിയുടെ വേദന ഹൃദയത്തെ ഞെരുക്കിയ നിമിഷങ്ങളുടെ ബാക്കിപത്രമാണ് ഈ ഗാനം എന്നാണ് ഇവർ പറയുന്നത്. ഫാ.ജാക്‌സൺ കിഴവനയും, ഫാ.ജെറിൻ പാലത്തിങ്കലും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനം ഫാ.കോറോത്ത് ജേക്കബാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇവർ മൂന്നുപേരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരാണ്.
സാമൂഹിക പ്രതിബദ്ധത യോടൊപ്പം തന്നെ കലാ മൂല്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് ഈ ഗാനത്തിന്റെ കമ്പോസിഷൻ നടത്തിയിരിക്കുന്നത്. ‘ബ്ലൂസ്’ പ്രോഗ്രഷനിൽ ‘റെഗ്ഗെ’ റിഥം സമ്മേളിക്കുന്ന രീതിയിലാണ് കമ്പോസിഷൻ. ഈ രണ്ടു സങ്കേതങ്ങളും ഉപയോഗിക്കാൻ കാരണമുണ്ട്. ബ്ലൂസ് 1870-കളിൽ ആഫ്രോ-അമേരിക്കൻ ഇടങ്ങളിൽ രൂപപ്പെട്ടതാണ്. ‘Stories’ നെകാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ് പ്രത്യേകിച്ച് ‘ഏകാകിത’ അവതരിപ്പിക്കുന്നതാണ് ബ്ലൂസ് കോമ്പോസിഷൻ. എന്നാൽ 1960-കളിൽ ജമൈക്കയിൽ രൂപപ്പെട്ടതാണ് റെഗ്ഗെ. ഓഫ് ബീറ്റ് സ്വഭാവമുള്ള ഈ സങ്കേതത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധ ഭാവമാണ് പ്രധാനം. കൊല്ലപ്പെട്ട വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തോട് ചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കുന്നത്.
Falsetto എന്ന വോക്കൽ ടെക്നിക്കും ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധാരണ ശബ്ദ പരിധിക്ക് പുറത്ത് പാടേണ്ടി വരുമ്പോൾ ഗായകർ ഈ ടെക്നിക് ഉൾപ്പെടുത്താറുണ്ട് എന്നതാണ് പ്രത്യേകത. ജോർജ് ഫ്ലോയ്ഡ് മരണത്തോട് അനുബന്ധിച്ച് അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലും പ്രതിഷേധം ഇരമ്പുന്ന ഈ സമയത്ത് വൈദികരുടെ ഈ ഗാനാവതരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തോടനുബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ വീഡിയോ വിചിന്തനവും ഈ ആൽബത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.
വിയന്ന യൂണിവേഴ്സിറ്റിയിൽ ‘കോറൽ കണ്ടെക്‌ടിങ് ൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജാക്‌സൺ കിഴവനയും, ‘ദ് ബാംഗ്ലൂർ കൺസർവേറ്ററിയിൽ’ മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ.ജെറിനും മുൻപും ഇത്തരത്തിൽ കാലിക പ്രാധാന്യമുള്ള സംഗീതാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.