
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് വിവിധ സഹായ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു. ആശാകിരണം ക്യാൻസർ ചികിത്സാ ധനസഹായ പദ്ധതി, ജൂബിലി വർഷ ഭവനപുന:രുദ്ധാരണ പദ്ധതി, മൊബൈൽ വാങ്ങാൻ പലിശ രഹിത വായ്പാ പദ്ധതി തുടങ്ങിയവയാണ് നിഡ്സ് പുതുതായി രൂപംകൊടുത്തിരിക്കുന്ന ധനസഹായ പദ്ധതികൾ. 25 ശനിയാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു പദ്ധതികളുടെ ഉദ്‌ഘാടനം.
കൂടാതെ, നിഡ്സ് നഴ്സറി സ്കൂൾ അദ്ധ്യാപക സംഗമവും സഘടിപ്പിച്ചിരുന്നു. അദ്ധ്യാപക സംഗമത്തിൽ വച്ച് മാതൃകാ അദ്ധ്യാപികയെയും, 25 വർഷം പൂർത്തിയാക്കിയവരെയും, സർവീസിൽ നിന്നും വിരമിക്കുന്നവരെയും, നഴ്സറി വർക്കേഴ്സിന്റെ മക്കളിൽ ഉന്നത വിജയം നേടിയവരെയെയും ആദരിച്ചു.
നെയ്യാറ്റിൻകര ലത്തീൻ രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വച്ച് പദ്ധതികളുടെ ഉദ്ഘാടനം രൂപതാ ബിഷപ് ഡോ.വിൻസന്റ് സാമുവൽ നിർവഹിച്ചു. NIDS ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ആമുഖ സന്ദേശവും, ജുഡീഷ്യൽ വികാർ മോൺ.ഡി.സെൽവരാജൻ അനുഗ്രഹ പ്രഭാഷണവും, രൂപതാ ശുശ്രൂഷാ കോ-ഓഡിനേറ്റർ മോൺ.വി.പി.ജോസ് മുഖ്യപ്രഭാഷണവും നൽകി.
അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം., NIDS കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, NIDS കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്, കുരുതംകോട് ഇടവക വികാരി ഫാ.പിയോ വിശാന്ത്, കൊറ്റാമം നഴ്സറി സ്കൂൾ അദ്ധ്യാപിക ശ്രീമതി.ഷൈനി, വ്ളാത്താങ്കര മേഖല ആനിമേറ്റർ ശ്രീമതി ഷൈല മാർക്കോസ്, നഴ്സറി കോ-ഓഡിനേറ്റർ ശ്രീമതി ലളിത സി., നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീനകുമാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.