ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേയും ജാഗ്രത സമിതി അംഗങ്ങളുടെ സമ്മേളനവും, ദ്വിദിന ശില്പശാലയും പാലാരിവട്ടം പി.ഒ.സി.യിൽ വെച്ച് നടന്നു. വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സഭയും സമൂഹവും ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നേറേണ്ട കാലമാണ് ഇതെന്നും, വിവേകവും വിശ്വാസവും കൈമുതലാക്കി പ്രതിബന്ധങ്ങളെ അതിജീവിക്കണമെന്നും ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ പി.ഒ.സി., പാസ്റ്ററൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഓഫ് സ്റ്റഡീസ്, ഫാ.ടോണി കോഴിമണ്ണിൽ അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ.മൈക്കിൾ പുളിക്കൽ, മലങ്കര സഭ പി.ആർ.ഒ. ഫാ.ബോവാസ് മാത്യു, സിറോമലബാർ സഭ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷൻ സെക്രട്ടറി, ഫാ.ജെയിംസ് കൊക്കാവയലിൽ തുടങ്ങിയവർ സംസാരിച്ചു.
ജൂൺ 23 വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് ആരംഭിച്ച സെമിനാറിൽ ഇന്ത്യയുടേയും വിശിഷ്യാ കേരളത്തിന്റെയും പ്രത്യേകമായ സാമൂഹിക – രാഷ്ട്രീയ പശ്ചാത്തലത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് പ്രഗത്ഭർ ക്‌ളാസുകൾ നയിച്ചു. ദേശീയ മാധ്യമ പ്രവർത്തകരായ ഡോ. വിനോദ് കെ ജോസ്, ശ്രീ ആന്റോ അക്കര, മുൻ ഡിജിപി ഡോ. സിബി മാത്യൂസ് ഐപിഎസ്, 20 – 20 കോർഡിനേറ്റർ ശ്രീ സാബു എം ജേക്കബ് തുടങ്ങിയവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകി.
കെസിബിസി ഐക്യ – ജാഗ്രത ദിനാചരണം ജൂൺ 24 ശനിയാഴ്ച രാവിലെ പത്തുമണിക്ക് നടന്നു. ഐക്യ ജാഗ്രത ദിനാചരണത്തോടനുബന്ധിച്ച്, മതങ്ങളും സാമൂഹിക ഐക്യവും എന്ന വിഷയത്തിൽ സെമിനാർ നടത്തപ്പെട്ടു. കെ.സി.ബി.സി ഐക്യജാഗ്രത കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് ഐക്യ ജാഗ്രത ദിനാചരണവും സെമിനാറും ഉദ്‌ഘാടനം ചെയ്തു. സാമൂഹിക ഐക്യവും, മതമൈത്രിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമുദായങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കാനും, സമാധാന സംസ്ഥാപനത്തിനും ഏവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും, സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള ആർജ്ജവം സമുദായ നേതാക്കൾ പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജസ്റ്റിസ് സികെ അബ്ദുൾ റഹിം, പ്രൊഫ. കെ.പി. ശങ്കരൻ, പ്രൊഫ. കെഎം ഫ്രാൻസിസ്, ശ്രീ. ബെന്നി എം.വി., ഫാ. അഗസ്റ്റിൻ പാംപ്ലാനി എന്നിവർ പ്രസംഗിച്ചു. ആനുകാലിക വിഷയങ്ങളും, സാമൂഹിക പ്രതിസന്ധികളും പ്രവർത്തന പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കത്തോലിക്കാ സംഘടനകളുടെ നേതാക്കളുമായി രൂപത ജാഗ്രത സമിതി അംഗങ്ങൾ സംവദിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി സമാപന സന്ദേശം നൽകി.
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.