
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഫ്രാൻസിസ്ക്കൻ മിഷ്നറീസ് ഓഫ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മേരിക്കുട്ടി നിര്യാതയായി. ഇന്ന് രാവിലെ 9 മണിക്ക് കലൂർ സെന്റ് ഫ്രാൻസിസ് സേവ്യേയേഴ്സ് കോൺവെന്റിലായിരുന്നു അന്ത്യം. രക്താർബുദം മൂലം ചികിത്സയിലായിരുന്നു. വയനാട്ടിൽ ആദിവാസി മേഖലയിൽ പ്രവർത്തിച്ചു വരുന്ന വേളയിലായിരുന്നു രക്താർബുദം തിരിച്ചറിയുന്നത്. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (06.08.22) ശനിയാഴ്ച തോപ്പുംപടി ഔർ ലേഡീസ് കോൺവെന്റിൽ നടക്കും.
നെയ്യാറ്റിൻകര രൂപത സ്ഥാപിതമായതുമുതൽ ബി.സി.സി. മേഖലകളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മേരിക്കുട്ടിയുടെ സാന്നിധ്യം പ്രകടമായിരുന്നു. ബാലരാമപുരം ഇടവകയിൽ സ്ഥിതിചെയ്യുന്ന സന്യാസ ഭവനത്തിൽ താമസിച്ചുകൊണ്ട് രൂപതയുടെ വിവിധഭാഗങ്ങളിൽ ബി.സി.സി. കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. കുടുംബ സന്ദർശനമായിരുന്നു സിസ്റ്ററിന്റെ പ്രധാന പ്രേക്ഷിത പ്രവർത്തന മേഖല. അങ്ങനെ, ജനകീയായ സന്യാസിനി എന്ന വിശേഷണവും സിസ്റ്ററിന് വിശ്വാസി സമൂഹം നൽകിയിരുന്നു.
മതബോധനത്തിൽ ഫിലിപ്പെയിൻസിൽ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം കൊച്ചി രൂപതയുടെ മതബോധന റിസോർസ് പേഴ്സനായി പ്രവർത്തനമാരംഭിച്ച സിസ്റ്റർ വരാപ്പുഴ അതിരൂപതയിൽ മതബോധന രംഗം കൂടാതെ ബി.സി.സി. കെട്ടിപ്പടുക്കുന്നതിലും നിറസാന്നിധ്യമായിരുന്നു. തിരുവനന്തപുരം-നെയ്യാറ്റിൻകര രൂപതകളിലായി ജീവിതത്തിന്റെ നല്ലൊരു ഭാഗവും സിസ്റ്റർ ചെലവഴിച്ചിരുന്നുവെന്നതാണ് യാഥാർഥ്യം.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.