ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ആകസ്മികമായ കൂടിക്കാഴ്ചയായിരുന്നു ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുണ്ടായത്.
യുവജനങ്ങള്‍ക്കായുള്ള സിനഡിന്റെ രണ്ടാം ദിനം രാവിലെ ആദ്യത്തെ സമ്മേളനത്തിനായി വരും വഴിക്കാണ് സിനഡ് ഹാളിന്റെ അകത്തളത്തില്‍ നിന്നിരുന്ന മെത്രാന്മാരുടെ പക്കലേയ്ക്ക് നടന്നടുക്കുകയും അവരുമായി കുശലം പറയുകയും ചെയ്തത്.
ചൈനീസ് മെത്രാന്മാരും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള കണ്ടുമുട്ടൽ ഏതാനും നിമഷങ്ങളായിരുന്നെങ്കിലും, പാപ്പാ ഹൃദ്യമായി ഇംഗ്ലിഷില്‍ സംസാരിക്കുകയും അവരുടെ പേരുകള്‍ ആരായുകയുംചെയ്തു. പിന്നെ വത്തിക്കാനില്‍ പ്രശാന്തമായ താമസവും നല്ലനാളുകളും ആശംസിക്കുകയുംചെയ്തുവെന്ന് വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിന്റെ പട്രീഷ്യ നെസ്ത്രോഷ അറിയിച്ചു.
സിനഡിനായി ചൈനയില്‍ നിന്നെത്തിയവര്‍:
1) ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ചേങ്ദേ രൂപതാദ്ധ്യക്ഷന് ബിഷപ്പ് ജുവോയും,
2) ജിങ്കായ്ഷാങ്ഹീ പ്രവിശ്യയിലെ യനാന്‍ രൂപതയുടെ മെത്രാന് ബിഷപ്പ് ബാപ്റ്റിസ്റ്റ് യാങ് സിയോത്തിങ്.
വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍, ആദ്യമായി ചൈനയെ പ്രതിനിധീകരിച്ച് രണ്ട് മെത്രാന്മാര് യുവജനങ്ങളെ സംബന്ധിച്ച സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.