ജോസ് മാർട്ടിൻ
എറണാകുളം: കടല്‍ക്ഷോഭവും കോവിഡും ഇരട്ട ദുരിതം വിതച്ച ചെല്ലാനം കടലോര ജനതയ്ക്ക് ആശ്വാസം പകര്‍ന്ന് സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. ഭക്ഷ്യവസ്തുക്കളടക്കം അഞ്ച് ടണ്‍ നിത്യോപയോഗ സാധനങ്ങളും, സാമ്പത്തിക സഹായവുമാണ് സഹൃദയ ചെല്ലാനത്ത് എത്തിച്ചത്.
പോലീസിന്റെ അമൃതം പദ്ധതിയുടെയും, കൊച്ചി-ആലപ്പുഴ രൂപതകളുടെ സാമൂഹിക സേവന വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് അവശ്യസാധനങ്ങളുടെ വിതരണം നടത്തുന്നത്. കണ്ണമാലി പോലീസ് തയ്യാറാക്കിയ ലിസ്റ്റിൽപ്പെട്ട ആയിരം ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
ഭക്ഷ്യവസ്തുക്കളുമായി പോയ വാഹനങ്ങള്‍ കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി ഫ്‌ളാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.പീറ്റര്‍ തിരുതനത്തില്‍, ഫാ.ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളും, സാമ്പത്തികവും സമാഹരിച്ച് വിതരണം ചെയ്തത്. ഇതോടൊപ്പം മൂവായിരം മാസ്‌കുകളും കൈമാറിയിട്ടുണ്ട്.
പടമുകള്‍, കടവന്ത്ര, തൃപ്പൂണിത്തുറ, ഇളങ്കുളം ഇടവകകളില്‍ നിന്നാണ് ഇവ സമാഹരിച്ചിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നും സഹൃദയ ഭാരവാഹികള്‍ പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.