ജെറ. – 13:1-11
മത്താ. – 13:31-35
“കടുകുമണി മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.”
യേശുക്രിസ്തു സ്വർഗ്ഗരാജ്യത്തെ ഒരുവൻ വയലിൽ പാകിയ കടുകുമണിയോടും, മൂന്ന് ഇടങ്ങഴി മാവിൽ അത് പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനോടും ഉപമിക്കുകയാണ്. ചെറുതിൽനിന്ന് വലുതിലേക്കുള്ള ഒരു യാത്രയാണ് സ്വർഗ്ഗരാജ്യം. ഇല്ലായ്മയിൽ നിന്ന് ഉള്ളായ്മയിലേക്കുള്ള ഒരു മാർഗ്ഗമാണ് സ്വർഗ്ഗരാജ്യം.
സ്നേഹമുള്ളവരെ, ഏതൊരു വലിയ കാര്യവും ചെറുതിൽനിന്നാണ് തുടങ്ങുന്നത്. ആരംഭമെല്ലാം ലോലവും, വ്യർത്ഥവുമാണ്. കർത്താവായ ക്രിസ്തുനാഥൻ തന്റെ ചെറിയ ശിഷ്യഗണത്തെ ധൈര്യപ്പെടുത്തുന്ന ഉപമയാണിത്. ചെറിയ കൂട്ടമെന്ന് കരുതി നിരാശരാകേണ്ട ആവശ്യമില്ല. ചെറിയ തുടക്കത്തിലൂടെയാണ് വലിയ നേട്ടത്തിന് സാക്ഷ്യം വഹിക്കുക. ദൈവീകഇടപെടലിലൂടെ വലിയ ചെറുതിൽനിന്നും വലുതിലേക്ക് എത്തിയത് സഭയുടെ വളർച്ചയിൽ കൂടി നാം അനുഭവിച്ചറിയുന്നവരാണ്. നാം ഓരോരുത്തരും നമ്മുടെ വിശ്വാസത്തിൽ അധിഷ്ഠിതമായി ജീവിച്ചുകൊണ്ട് നാമും നമ്മുടെ പിതാവും തമ്മിലുള്ള ബന്ധം ഉറപ്പിച്ചുനിർത്തുമ്പോൾ സഭയുടെ വളർച്ചയ്ക്ക് നമ്മുടെ വിശ്വാസം മുതൽ കൂട്ടായി മാറുകയും, ചെറുതിൽനിന്ന് വലുതിലേക്കും, അന്ധതയിൽ നിന്ന് പ്രകാശത്തിലേക്കും വളരും.
സ്നേഹനാഥ, നമ്മുടെ വിശ്വാസത്തെ പരിപോഷിച്ചുകൊണ്ട് വ്യക്തിപരമായ വളർച്ചയ്ക്കും, സഭയുടെ വളർച്ചയ്ക്കും ഉപകരിക്കുന്ന രീതിയിൽ ജീവിക്കാൻ വേണ്ട അനുഗ്രഹം നൽകണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.