ഫ്രാൻസി അലോഷ്യസ്
ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോനയുടെ BCC സംഗമം നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ.വി.പി. ജോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന്, KRLCC വിദ്യാഭ്യാസ സമിതി എക്സിക്യൂട്ടീവ് സെക്രട്ടറിയും തിരുവനന്തപുരം അതിരൂപത അംഗവുമായ ഫാ. ചാൾസ് ലിയോൺ ക്ലാസിന് നേതൃത്വം കൊടുത്തു.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ചുള്ളിമാനൂർ ഫൊറോന വികാരി ഫാ. അൽഫോൺസ് ലിഗോരി അദ്ധ്യക്ഷത വഹിച്ചു. ഫെറോന വൈദിക സമിതി എക്സി.സെക്രട്ടറിയും കാൽവരി ഇടവക വികാരിയുമായ ഫാ.ജെൻസൺ, വിതുര ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കണിച്ചുകന്നത്ത് 0SJ, വാഴവിള ഇടവക വികാരി ഫാ.മൈക്കിൾ CM, ഫാ.ബനഡിക്ട്, വിതുര വിസിറ്റേഷൻ കോൺവന്റ് സുപ്പീരിയർ സി.എലിസബത്ത് സേവ്യർ, ഫൊറോന പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. സൈമൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന്, ഉന്നത വിദ്യാഭ്യാസത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് മൊമെന്റൊ നൽകി ആദരിച്ചു. ഫെറോനയിലെ എല്ലാ ഇടവകകളിലേയും പ്രവർത്തന റിപ്പോർട്ടുകൾ അതാത് ഇടവക BCC കോഡിനേറ്റർമാർ അവതരിപ്പിച്ചു.
സംഗമത്തിന് മാറ്റുകൂട്ടുവാൻ വിവിധ ഇടവകകളിലെ കലാവിരുന്നും ഉണ്ടായിരുന്നു. സംഗമത്തിൽ കടന്നു വന്ന ഏവർക്കും BCC ഫൊറോന ആനിമേറ്റർ ശ്രി. അഗസ്റ്റിൻ സ്വാഗതവും, ഫൊറോന കൗൺസിൽ സെക്രട്ടറി ശ്രീ. സെബസ്ത്യാനോസ് നന്ദിയും അർപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.