Categories: Kerala

ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയ ആശീർവാദം നാളെ

ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ

വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം നാളെ അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകുകയാണ്. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിനോടൊപ്പം രൂപതയിലെ വൈദീകരും സന്യസ്തരും, വിശ്വാസി സമൂഹവും ഒത്തുകൂടും. ദേവാലയ പ്രതിഷ്‌ഠയ്‌ക്ക് ശേഷം ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ നേതൃത്വം കൊടുക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടാകും.

ചരിത്ര വഴികളിലൂടെ:

1935-ൽ കർമ്മലീത്ത മിഷനറിമാരുടെ തീവ്രമായ പ്രേഷിതപ്രവർത്തന തീക്ഷണതയുടെ അടയാളമായി സ്ഥാപിതമായ ഇടവകയാണ് വിജയപുരം രൂപതയിലെ ഇടുക്കിജില്ലയിൽ ഏലപ്പാറയുടെ അടുത്തുള്ള ചീന്തലാർ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഇടവക. വിജയപുരം രൂപതയുടെ പ്രധാന ദേവാലയങ്ങളിലൊന്നായി എണ്ണൂറോളം കുടുംബങ്ങൾ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലികളിൽ ജീവിച്ചിരുന്ന ഇവരുടെ ആത്മീയകാര്യങ്ങൾക്ക് വേണ്ടി നിലനിന്നിരുന്ന ദേവാലയമാണ് വിശുദ്ധ സെബസ്ത്യാനോസ് ദേവാലയം.

1958-ൽ ഇന്ന് കാണുന്ന ദേവാലയം ദിവ്യബലിയർപ്പണത്തിനും ദൈവമഹത്വത്തിനുമായി പ്രതിഷ്‌ഠിക്കപ്പെട്ടു. ദൈവത്തോട് നിരന്തരം ചേർന്നുനിന്നതിന്റെ ബലമായി ഇവിടെ നിന്ന് ധാരാളം ദൈവവിളികളുണ്ടായി, ധാരാളം വൈദീകരെയും സന്യസ്തരെയും തിരുസഭയ്ക്ക് നൽകുവാൻ ഈ ഇടവകയ്ക്ക് സാധിച്ചു.

2017 ഏപ്രിൽ മാസത്തിലാണ് ഈ പുതിയ ദേവാലയത്തിന്റെ പണികളാരംഭിച്ചത്. ഫാ.സെബാസ്ത്യൻ കല്ലുപ്പുറത്ത് വികാരിയായിരിക്കുമ്പോൾ വിജയപുരം രൂപതയുടെ വികാരി ജെനെറൽ ഫാ.ജസ്റ്റിൻ മഠത്തിപ്പറമ്പിലാണ് ഈ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്.

തുടർന്ന്, ഈ പുതിയ ദേവാലയത്തിന്റെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ 2017 നവംബർ മാസം ആരംഭിക്കുകയും, ഇടവകാംഗങ്ങളുടെ നിസ്തുലമായ പരിത്യാഗത്തിന്റെയും, ആത്മാർത്ഥമായ പ്രവർത്തനത്തിന്റെയും ഫലമായി ഇന്ന് ഈ ദേവാലയ നിർമ്മാണം പൂര്തത്തീകരിക്കപ്പെടുകയാണ്. ഈ ദേവാലയ പൂര്തതീകരണത്തിന് കാരണമായിരിക്കുന്നത് ഈ ഇടവകയിലെ ഓരോ അംഗങ്ങളുടെയും പ്രവർത്തനമാണ് – ധനപരമായും ശാരീരികാധ്വാനത്തിലൂടെയും തങ്ങളുടെ വിയർപ്പിൽ നിന്ന് കെട്ടിയുയർത്തിയതാണ് ഈ ദേവാലയം.

നാളെ, 27 ഫെബ്രുവരി 2019 വൈകുന്നേരം 3 മണിക്ക് ഈ ദേവാലയം, വിജയപുരം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് സെബാസ്ത്യൻ തെക്കേത്തെച്ചെറിൽ ആശീർവദിച്ച് ആരാധനയ്ക്കായി നല്കപ്പെടുമ്പോൾ ഇടവക ജനങ്ങളുടെ വലിയൊരു സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.

ദേവാലയ പ്രതിഷ്‌ഠ ദിവ്യബലിക്ക് ശേഷം, ഇടവകകാകാര്യാലയവും ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ച് ആശീര്വദിച്ച് പ്രവർത്തനത്തിനായി നൽകുന്നു.

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago