Categories: Kerala

വിജയപുരം രൂപതാ വൈദീകൻ റവ.ഡോ.ഫ്രാൻസിസ് പാറവിള നിര്യാതനായി

സംസ്ക്കാരകർമ്മങ്ങൾ നാളെ (21-06-2020) ഉച്ചകഴിഞ്ഞ് 3.00-ന് വിമലഗിരി കത്തീഡ്രലിൽ...

ജോസ് മാർട്ടിൻ

വിജയപുരം: വിജയപുരം രൂപതയിലെ വൈദീകനും കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗവുമായ റവ.ഡോ.ഫ്രാൻസിസ് പാറവിള നിര്യാതനായി, 66 വയസായിരുന്നു. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ വച്ച് ഇന്ന് (20-6-2020) രാവിലെ 10.30 നായിരുന്നു അന്ത്യം. വർദ്ധക്യസഹജമായ രോഗാവസ്ഥയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്ക്കാരകർമ്മങ്ങൾ നാളെ (21-06-2020) ഉച്ചകഴിഞ്ഞ് 3.00-ന് വിമലഗിരി കത്തീഡ്രലിൽ വിജയപുരം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെ ആരംഭിക്കുകയും, തുടർന്ന് വിമലഗിരിയിലെ വൈദീക സെമിത്തേരിയിൽ സംസ്‌കരിക്കും ചെയ്യും.

1954 ഫെബ്രുവരി 2-ന് കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗങ്ങളായ പരേതരായ പാറവിള തോമസിന്റെയും ലൈസയുടെയും മകനായി ജനിച്ചു. 1980 ഡിസംബർ 22-ന് അഭിവന്ദ്യ ജോസഫ് ജി.ഫെർണാണ്ടസ്‌ പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിക്കുകയും, വിജയപുരം രൂപതയിലെ ഏലപ്പാറ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി വൈദീക ജീവിതം ആരംഭിക്കുകയും ചെയ്തു. തുടർന്ന് വണ്ടിപ്പെരിയാർ, ചങ്ങനാശ്ശേരി, അമയന്നൂർ, പെരുമ്പാവൂർ, വെച്ചൂച്ചിറ, എലിക്കുളം, പൊടിമറ്റം, കോഴിപ്പിള്ളി, മുവാറ്റുപുഴ, നെടുങ്ങപ്രാ, തിരുവല്ല, മുണ്ടക്കയം, പാല, പുല്ലരിക്കുന്ന് എന്നീ ഇടവകകളിൽ ശുശ്രൂഷചെയുകയും ചെയ്തിട്ടുണ്ട്.

തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിരുന്ന ഫാ.ഫ്രാൻസിസ് ആലുവ സെന്റ്.ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വിസിറ്റിങ് പ്രൊഫസറായി സേവനം ചെയ്തു വരികയുമായിരുന്നു.

ജെനോവ, അനസ്താസ്യ, മേരി, റവ. സിസ്റ്റർ ഐഡാ മേരി, സാംസൺ, അൽഫോൻസാ, ഹെൻട്രി തുടങ്ങിയവർ സഹോദരങ്ങളാണ്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 week ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

4 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago