അനിൽ ജോസഫ്
ഡല്‍ഹി: ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തുമ്പയില്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് തിരുവനന്തപുരം ലത്തീന്‍ സഭ വിട്ടുകൊടുത്ത മറിയം മഗ്ദലേന പളളിയെ ക്കുറിച്ചും, സ്നേഹസമ്പന്നരായ നാട്ടുകാരെയും പാര്‍ലമെന്‍റില്‍ തുറന്ന് കാട്ടി തിരുവനന്തപുരം എം.പി. ശശി തരൂര്‍. തിങ്കളാഴ്ച ഇന്ത്യയുടെ 2-ാം ചന്ദ്രയാന്‍ ദൗത്യം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ശശി തരൂര്‍ ഐ.എസ്.ആര്‍.ഓ.യുടെ അദ്യകാലം ഓര്‍മ്മയില്‍ കൊണ്ടു വന്നത്.
ചന്ദ്രയാന്‍ 2 ലൂടെ ഐ.എസ്.ആര്‍.ഓ. ലോകത്തിന് മുന്നില്‍ വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ പോകുമ്പോള്‍ വീണ്ടും തുമ്പയിലെ മറിയം മഗ്ദലേന ദേവാലയവും അള്‍ത്താരയും വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാം തന്‍റെ ആത്മകഥയില്‍ ഹൃദ്യമായി വിവരിച്ചിട്ടുളള ഈ സംഭവം ഓര്‍ത്തെടുക്കവെയാണ് പളളിയുടെ കഥ വിവരിച്ചത്.
തുമ്പയിലെ മേരിമഗ്ദലേന പളളി ബഹിരാകാശ പര്യവേഷണത്തിന്‍റെ അള്‍ത്താരയായ കഥയും സംഭവ ബഹുലമാണ്. ഭൂമിശാസ്ത്ര പരമായി വളരെയധികം പ്രത്യേകതകള്‍ ഉളള ഒരു കൊച്ചു ഗ്രാമമാണ് തുമ്പ. അത് കൊണ്ട് തന്നെയാണ് വിക്രം സാരാഭായ് തുമ്പയെ തേടിയെത്തിയത്. ഭൂമിയുടെ കാന്തികരേഖയോട് വളരെ അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ തുമ്പ എന്ത്കൊണ്ടും ബഹിരാകാശ പര്യവേഷണത്തിന് പറ്റിയ സ്ഥലമായി തെരെഞ്ഞെടുക്കുകയായിരുന്നു. തുമ്പയിലെ പളളി ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി വിട്ട് തരണമെന്ന ആവശ്യം വിക്രം സാരാഭായ് ബിഷപ്പ് പീറ്റര്‍ ബര്‍ണാടിനോട് ആവശ്യപെട്ടപ്പോള്‍ രാജ്യത്തിന്‍റെ ആവശ്യം മനസിലാക്കിയ പിതാവ് ഒരു മടിയും കൂടാതെ പളളിവിട്ട് കൊടുക്കുകയായിരുന്നു.
എന്നാല്‍, അള്‍ത്താര പെളിക്കരുതെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇന്ന് അള്‍ത്താരയെ സ്പേസ് മ്യൂസിയമായാണ് ഉപയോഗിക്കുന്നത്.
തുടര്‍ന്ന്, 1963-ല്‍ അപാഷെ റോക്കറ്റും തുമ്പയില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഒരു ഗ്രാമം തന്നെ ഐ.എസ്.ആർ.ഓ.യ്ക്ക് വേണ്ടി ഒഴിഞ്ഞ് കൊടുക്കപ്പെട്ടു. സ്ഥലം വിട്ട് കൊടുത്ത പലര്‍ക്കും കരാര്‍ പ്രകാരം ജോലികള്‍ നല്‍കപ്പെട്ടെങ്കിലും അവരുടെ പിന്‍ തലമുറക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശശി തരൂര്‍ എം.പി. ഉന്നയിച്ചു.
ചാന്ദ്രയാൻ 2 വിക്ഷേപണദിനവും വിശുദ്ധ മേരി മഗ്ദലേനയുടെ തിരുനാൾദിനവും
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.