ജോസ് മാരട്ടിന്
ഗോവ : ഗോവ ദാമന് അതി രൂപതയുടെ മുന് ആര്ച്ച് ബിഷപ്പ് റൗള് ഗോണ്സാല്വസ് കാലം ചെയ്തു ഇന്ന് രാവിലെ 8.45 ന് ഗോവയിലെ ജെ. എം. ജെ. ആശുപത്രിയില് ആയിരുന്നു അന്ത്യം.
1927 ജൂണ് 15 -ന് ഗോവയിലെ ബാംബോലിമില് ജനിച്ച അദ്ദേഹം 1950 ഡിസംബര് 21- ന് തിരുപട്ടം സ്വീകരിച്ച അദ്ദേഹം 1967 ജനുവരി 5-ന് ഗോവ, ദാമന് അതിരൂപതയുടെ സഹായ മെത്രാനായി 1967 മാര്ച്ച് 5-ന് ബിഷപ്പായും, 1978 ജനുവരി 30-ന് ഗോവ ദാമന് അതിരൂപതയുടെ ആര്ച്ച് ബിഷപ്പും ഈസ്റ്റ് ഇന്ഡീസിന്റെ പാത്രിയര്ക്കീസുമായി നിയമിതനായി.
2003 ഡിസംബര് 12-ന് ആക്ടീവ് എപ്പിസ്കോപ്പല് ശുശ്രൂഷയില് നിന്ന് വിരമിച്ച പിതാവ് 71 വര്ഷം വൈദികനായും 55 വര്ഷമായി ബിഷപ്പുമായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.
മൃത സംസ്കാര ശുശ്രൂഷകള് ബുധനാഴ്ച്ച വൈകുന്നേരം നാലര മണിക്ക് ആരംഭിക്കുമെന്ന് ഗോവ ദാമന് അതിരൂപതാ ആര്ച്ച് ബിഷപ്പ്സ് സെക്രട്ടറി ഫാ. ലയോള കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.