
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ദൈവ ദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസ് മെത്രാപോലീത്താ വിശ്വാസത്തിന് റ നേർ സാക്ഷ്യമാണന്ന് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
69 മത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് കബർ സ്ഥിതി ചെയ്യുന്ന പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു. ദുർബലമായ മനുഷ്യ ജീവിതം ദൈവത്തോട് ചേർന്നു നിന്ന് സത്യത്തെ പിൻചെല്ലുവാൻ ബാവ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
നവീകരിച്ച കബർ ചാപ്പലിൻ്റെ കൂദാശ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5ന് കുർബാനയും കബറിൽ ധൂപ പ്രാർത്ഥനയും നടക്കും. 14 ന് വൈകിട്ട് മെഴുക തിരി പ്രദക്ഷിണം നടക്കും.ജൂലൈ 15ന് ഓർമ പെരുനാൾ സമാപിക്കും.
—
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.