സ്വന്തം ലേഖകൻ
ക്വാരഘൊഷ്: അസീറിയന്‍ പട്ടണമായ ക്വോരഘോഷിന്റെ സംസ്ക്കാരവും വൈവിധ്യവും ജനങ്ങളില്‍ ഉൾച്ചേര്‍ന്നിരുക്കുന്നതായി ഫ്രാന്‍സിസ് പാപ്പ. ക്വാരഘൊഷിലെ അമലോത്ഭവ നാഥയുടെ കത്തീഡ്രലിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. 35000 ജനങ്ങള്‍മാത്രമുള്ള പട്ടണമായ ഖരഖോഷില്‍ പാപ്പയെ സ്വീകരിക്കാനും ഒരു നോക്കുകാണുവാനുമായി പാതയോരങ്ങളില്‍ നിരവധിപ്പേര്‍ കാത്തുനില്പുണ്ടായിരുന്നു.
നേരത്തെ ദേവാലയത്തിനുമുന്നിലെത്തിയ പാപ്പായെ സിറിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയന്‍ യോനാനും ഇതരസഭാധികാരികളും ചേര്‍ന്ന് ദേവാലയത്തിനകത്തേക്കാനയിച്ചു. രണ്ടുകുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. പാത്രിയാര്‍ക്കീസ് യോനാന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പയുടെ പ്രഭാഷണം ഉണ്ടായിരുന്നു. 2500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 54 മീറ്റര്‍ നീളവും 24 മീറ്റര്‍ വീതിയുമുള്ള ദേവാലയത്തില്‍ ദേശവാസികള്‍ക്കൊപ്പം ഒന്നരമണിക്കൂറോളം പാപ്പ സംവദിച്ചു.
തനിക്ക് ക്വാരഘൊഷിലെ നിവാസികളുടെ അടുത്ത് എത്താന്‍ അവസരം നൽകിയ ദൈവത്തിന് പാപ്പാ നന്ദി പ്രകാശിപ്പിച്ചു. പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയന്‍ യോനാനുള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്കും പാപ്പാ തന്റെ കൃതജ്ഞത രേഖപ്പെടുത്തി. വചന വിചിന്തനത്തിനു ശേഷം ത്രികാലപ്രാര്‍ത്ഥന നടത്തി ക്വാരഘോഷില്‍ നിന്ന് മടങ്ങി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.