രജ്ഞിത് ജെ. പി.
ആര്യനാട്: ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കാനും കാത്ത് സൂക്ഷിക്കാനും യുവജനങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍. കെ.സി.വൈ.എം. ന്‍റെ നാല്‍പ്പതാമത് ജന്‍മദിനാഘോഷവും ക്രിസ്മസ് ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങളില്‍ മതിമറക്കുന്ന യുവത്വത്തിന്‍റെ പുറകെയല്ല നാം പോകേണ്ടതെന്നും വിശ്വാസ സംരക്ഷണത്തിനും അപരന്‍റെ വേദനയില്‍ പങ്കുചേരുന്നവരോടൊപ്പവുമാകണം യുവജനങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രിസ്മസ് ആഷോഷങ്ങളുടെ ഭാഗമായി എല്‍.സി.വൈ.എം. ആര്യനാട് ഫൊറോന ഡയറക്ടര്‍ ഫാ.അജീഷിനും യുവജനങ്ങള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷവും നടന്നു.
എല്‍.സി.വൈ.എം. ആര്യനാട് ഫൊറോന പ്രസിഡന്‍റ് റിജുവര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ആര്യനാട് സെക്രട്ടറി ആന്‍സി എം., എല്‍.സി.വൈ.എം. മുന്‍ രൂപത പ്രസിഡന്‍റ് മുതിയാവിള ഷിബു, എല്‍.സി.വൈ.എം. രൂപത വൈസ് പ്രസിഡന്‍റ് മനോഷ്, ആനിമേറ്റര്‍ ഷൈനി, എല്‍.സി.വൈ.എം. ഭാരവാഹികളായ സോണ, ശാലിനി, റെജിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.