സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന കോൾ സെന്ററിൽ സേവനം ചെയ്ത് കണ്ണൂർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല വേറിട്ട മാതൃകയാകുന്നു. കടകളൊക്കെ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, സമൂഹ അടുക്കളയ്ക്ക് ഉപരി കണ്ണൂർ കോർപ്പറേഷൻ ആരംഭം കുറിച്ചതാണ് അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന ഈ കോൾ സെന്റർ സംവിധാനം.
കണ്ണൂർ കോർപ്പറേഷന്റെ പലഭാഗത്തു നിന്നും അവശ്യസാധനങ്ങൾക്കു വേണ്ടി വരുന്ന ഫോൺകോളുകൾ സ്വീകരിച്ച്, അവർക്ക് ആവശ്യപ്പെടുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതി തയ്യാറാക്കി നൽകിയാണ് കോൾ സെന്ററിൽ ബിഷപ്പ് തന്റെ സേവനം നൽകിയത്. കണ്ണൂർ മേയർ സുമാബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. കോര്‍പറേഷന്‍ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ബിഷപ്പ് കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയത്. ജനങ്ങള്‍ക്ക് പ്രതിസന്ധി വരുമ്പോള്‍ ഉപകാരപ്രദമായ രീതിയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്ന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബിഷപ്പ് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള ജില്ലയായ കണ്ണൂരില്‍ കടുത്ത നിയന്ത്രണങ്ങളുള്ളതുകൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. വീടുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ അത് എത്തിക്കുന്ന സംവിധാനമാണ് കോള്‍ സെന്ററിലേത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.