Categories: Diocese

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടപദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര രൂപത ഫേസ് മാസ്കുകളും, സാനിട്ടയിസറുകളും കൈമാറി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഇനിയും മുന്നോട്ട്: ബിഷപ്പ് വിൻസെന്റ് സാമുവൽ

അനിൽ ജോസഫ്

നെയ്യാറ്റിൻകര: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര രൂപത 10000 face മാസ്കുകളും, 1000 കുപ്പി സാനിട്ടയിസറുകളും ഡെപ്യൂട്ടി കളക്ടർ വി.ആർ.വിനോദിന് കൈമാറി. പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടപദ്ധതിയുടെ ഭാഗമായാണ് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസും, രൂപതാ ടെമ്പറാലിറ്റിയുടെ ചുമതലയുള്ള മോൺ.അൽഫോൻസ് ലിഗോരിയും, പ്രൊക്യുറേറ്റർ ഫാ.ക്രിസ്റ്റഫറും ചേർന്ന് ഫേസ് മാസ്കുകളും സാനിട്ടയിസറുകളും കൈമാറിയത്.

ഒന്നാം ഘട്ടപദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര രൂപത ലോക്ഡൗണില്‍ കഴിയുന്ന നിര്‍ദ്ദനരായവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ‘കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി’യുമായി കൈകോര്‍ത്തുകൊണ്ട് നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നഗരസസഭ ഉള്‍പ്പെടെയുളള വിവിധ പഞ്ചായത്തുകള്‍ക്കായി ഭക്ഷണ സാധനങ്ങളും പലവെജ്ഞനവും വിതരണം ചെയ്തിരുന്നു. കൂടാതെ, നിംസ് മെഡിസിറ്റിയുമായി ചേർന്ന്, വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിന്റെ നേതൃത്വത്തിൽ 501 മുട്ടകൾ വിതരണം ചെയ്തിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന നെയ്യാറ്റിനകര രൂപതയുടെ ഇടവകാതല പ്രവര്‍ത്തനങ്ങള്‍ ശുശ്രൂഷ കോ-ഓഡിനേറ്ററുടെയും വികാരി ജനറലിന്റെ നേതൃത്വത്തിലുമാണ് നടപ്പിലാക്കിവരുന്നത്. ഓരോ ഇടവകകളിലെയും ആത്മീയ-സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളെ ഏകോവിപ്പിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ ഇനിയും, സർക്കാരിനോട് ചേർന്ന്, നെയ്യാറ്റിൻകര രൂപത വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് രൂപതാ ബിഷപ്പ് വിൻസെന്റ് സാമുവൽ അറിയിച്ചു.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago