അനില് ജോസഫ്
മാറനല്ലൂര്: തെക്കിന്റെ പ്രവാചകന് എന്നറിയപ്പെടുന്ന കോര് എപ്പിസ്കോപ്പ ഫാ.ഫിലിപ്പ് ഉഴനല്ലൂര് (84) നിര്യാതനായി. വാര്ദ്ധക്യ സഹജമായ അസുഖങ്ങള് മൂലം ചികിത്സയിലിരിക്കെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ഏറെക്കാലമായി കാട്ടാക്കട നെല്ലിക്കാടില് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പാവങ്ങള്ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി കാട്ടാക്കട താലൂക്കിലെ പുന്നാവൂര് കേന്ദ്രമാക്കി 1974 സെപ്റ്റംബര് 2 ന് ഇംഗ്ലീഷ് മീഡിയം സ്കൂള് സ്ഥാപിച്ചാണ്
തിരുവനന്തപുരത്തിന്റെ തെക്കന് പ്രദേശത്ത് ഫാ. ഫിലിപ്പ് ഉഴനല്ലൂര് ശ്രദ്ധിക്കപ്പെടുന്നത് . തുടര്ന്ന് നെയ്യാറ്റിന്കരയില് ഹോളിക്യൂന് നെല്ലിക്കാടില് ഫാ.ഫിലിപ് ഹയര് സെക്കന്ഡറി സ്കൂള് എന്നീ വിദ്യാലയങ്ങള് സ്ഥാപിച്ചു. ബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസിനൊപ്പം നെയ്യാറ്റിന്കര നെടുമങ്ങാട് കാട്ടാക്കട താലൂക്കുകളിലായി 56 ദേവാലയങ്ങള് അദ്ദേഹം പണികഴിപ്പച്ച് വിശ്വാസ സമൂഹത്തിന് സമര്പ്പിച്ചു.
ചെങ്ങന്നൂര് എലഞ്ഞിമേല് ഉഴനല്ലൂര് കുര്യന് നയനാന്റെയും അന്നമ്മനയനാന്റെയും 7 മക്കളില് 6 ാമനായി 1936 ഏപ്രില് 16 ന് ജനിച്ച കോര്എപ്പിസ്കോപ്പ പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കര സിഎംഎസ് സ്കൂളിലും പട്ടം സെന്റ് മേരീസ് സ്കൂളിലുമായി പൂര്ത്തിയാക്കി. 1953 ല് പട്ടം സെന്റ് അലോഷ്യസ് മൈനര് സെമിനാരിയില് വൈദീക പരിശീലനം ആരംഭിച്ച ഫാ.ഫിലിപ്പ് 1963 ഡിസംബര് 3 ന് വൈദിക പട്ടം സ്വീകരിച്ചു.
1967 ല് ബാലരാമപുരത്ത് മിഷന് പ്രവര്ത്തനം ആരംഭിച്ച ഫാ.ഫിലിപ് ചെമ്പരത്തിവിള കേന്ദ്രീകരിച്ചാണ് പില്ക്കാലത്ത് അജപാലന ദൗത്യം നിര്വ്വഹിച്ചത്. തുടര്ന്ന് പുന്നാവൂര് , പുത്തന്കാവുവിള എന്നീ ദേവാലയങ്ങളിലും ശൂശ്രൂഷ നിര്വ്വഹിച്ചു. ഇന്ന് ( 26 09 2020) വൈകിട്ട് 2 മണിമുതല് നെല്ലിക്കാട് ഫാ.ഫിലിപ്സ് ഹയര് സെക്കന്ഡറി സ്കൂളില് പൊതു ദര്ശനത്തിന് വക്കുന്ന കോര് എപ്പിസ്കോപ്പയുടെ ഭൗതിക ശരീരം ഞായറാഴ്ച 3 ന് നെല്ലിക്കാട് ചാപ്പലില് സംസ്കരിക്കും.
മലങ്കര കത്തോലിക്കാസഭാ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് ക്ലിമിസ് കാതോലിക്കാബാവ പാറശാല ബിഷപ് തോമസ് മാര് യൗസേബിയോസ് തുടങ്ങിയവര് ആശുപത്രിയിലെത്തി അന്തിമോപചാരം അര്പ്പിച്ചു.
തത്സമയസംപ്രേഷണം:
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.