
ഫാ.പോൾ തോമസ്
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ കോട്ടപ്പുറം ഇന്റെഗ്രെറ്റ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (കിഡ്സ്) നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം നടത്തി. ശനിയാഴ്ച രാവിലെ 9.30-ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചനകൂടാരത്തിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വനിതാഘോഷം പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്രതാരം അഞ്ജലി നായർ നിർവഹിച്ചു. മൂവായിരത്തോളം സ്ത്രീകൾകൾ വനിതാ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു.
കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി അധ്യക്ഷനായിരുന്ന യോഗത്തിൽ കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ.പോൾ മൂഞ്ഞേലി, കെ.എസ്.എസ്.എഫ്. ഡയറക്ടർ ഫാ.ജോർജ് വെട്ടിക്കാട്ടിൽ, സ്കിപ് ജനറൽ സെക്രട്ടറി ഡോ.സ്റ്റാൻലി ജോസഫ്, ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ ശ്രീ.പ്രവീൺ കെ.പോൾ, ശ്രീ.ജോർജ് കുര്യൻ, കെ.എസ്.ബി.സി.ഡി.സി. ഇ.ജി.എം. ശ്രീ.പി.എൻ.വേണുഗോപാൽ, ഫാ.പ്രസാദ് കണ്ടത്തിപറമ്പിൽ (കെ.എൽ.എം. സ്റ്റേറ്റ് സെക്രട്ടറി), പി.ജെ.തോമസ് (കെ.ആർ.എൽ.സി.സി. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം), ശ്രീമതി ശോഭാ ജോസ് (കാരിത്താസ് ഇന്ത്യ), ശ്രീ.സുരേഷ് കുമാർ (മാനേജർ എൽ.ഐ.സി.), അഡ്വ.റാഫേൽ ആന്റണി, മോൺ.ആന്റണി കുരിശിങ്കൽ (വികാർ ജനറൽ, കോട്ടപ്പുറം രൂപത), റവ.ഡോ. അംബ്രസ് പുത്തൻവീട്ടിൽ (വികാരി, കത്തീഡ്രൽ), ശ്രീ.ജിതിൻ ഡോൺബോസ്കോ (കെ.എൽ.എം.), ശ്രീ അനീഷ് റാഫേൽ (പ്രസിഡന്റ്, കെ.സി.വൈ.എം.), ശ്രീ.വിമൽകുമാർ (ഡെപ്യൂട്ടി സോണൽ മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ, കേരള), ശ്രീ.ജിനോ കെ.ജോസഫ് (ഡി.ജെ. ആർട്ടിസ്റ്റ്), ഫാ.പോൾ തോമസ് കളത്തിൽ (കിഡ്സ് ഡയറക്ടർ), ഫാ.ക്ലീറ്റസ് കോച്ചിക്കാട്ട് (അസി.ഡയറക്ടർ, കിഡ്സ്), ഫാ.ജോസ് ഒളാട്ടുപുരത്ത് (അസി.ഡയറക്ടർ, കിഡ്സ്) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരിപാടിയിൽ വച്ച്, തൃശ്ശൂർ പ്രമോഷൻ ഓഫീസർ മിസ്.കാതറിൻ ജോസ് ‘ആർട്ടിസാൻ ഐഡി കാർഡ്’ വിതരണം നടത്തി. സമ്മേളനത്തിനുശേഷം എസ്.എച്ച്.ജി. അംഗങ്ങളുടെയും, ഡി.ജെ ആർട്ടിസ്റ്റ് ശ്രീ.ജിനോ കെ.ജോസഫിന്റെയും കലാപരിപാടികൾ ഉണ്ടായിരുന്നു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.