കട്ടയ്‌ക്കോട്: നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്‌ക്കോട് ഫൊറോനയ്ക്ക് കീഴിലെ കെല്ലോട് സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്ത് പണികഴിപ്പിച്ച വൈദികഭവനം ആശീർവദിച്ചു. ആശീർവാദ കർമ്മങ്ങൾക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു.
വൈദിക ഭവനം പണിപൂർത്തിയാക്കുവാൻ മുൻകൈ എടുത്ത ഇടവക വികാരി ഫാ. അജി അലോഷ്യസിനും, ഇതിന്റെ പൂർത്തികരണത്തിനായി അഹോരാത്രം ഇടവക വികാരിയോടൊപ്പം പ്രവർത്തിക്കുകയും ആവശ്യമായ സഹായസഹകരണങ്ങളോടെ ഇടവക വികാരിയോടൊപ്പം പ്രവർത്തിച്ച ഇടവക കൗൺസിലിന്റെയും മുഴുവൻ ഇടവക അംഗങ്ങളെയും അഭിവന്ദ്യ പിതാവ് പ്രശംസിക്കുകയും അവർക്ക് ഏവർക്കും ദൈവാനുഗ്രഹം ആശംസിക്കുകയും ചെയ്തു.
കട്ടയ്‌ക്കോട് ഫൊറോന വികാരി ഫാ. റോബർട്ട് വിൻസെന്റ് ഇടവക വികാരി ഫാ. അജി അലോഷ്യസ്, ഫാ. രാജേഷ് കുറിച്ചിയിൽ, ഫാ. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.