
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം റോമൻ കത്തോലിക്ക രൂപതയുടെ പ്രഥമ തദ്ദേശിക മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്പ് ജറോം ഫെർണാണ്ടസിന്റെ 29-Ɔο ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം. ഫെബ്രുവരി 27-ന് വൈകിട്ട് 4.00 മണിക്ക് തങ്കശ്ശേരി ഹോളിക്രോസ് ചർച്ചിന് സമീപമുള്ള മില്ലേനിയം ഹാളിൽവച്ചായിരുന്നു എക്യുമിനിക്കൽ സമ്മേളനം സംഘടിപ്പിച്ചത്.
‘സമകാലിക ദേശീയ-സംസ്ഥാന രാഷ്ടീയ സാമൂഹിക പശ്ചാത്തലത്തിൽ സഭയുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ അനിവാര്യത’ എന്നതായിരുന്നു എക്യുമിനിക്കൽ സമ്മേളനത്തിലെ ചർച്ചകളുടെ വിഷയമെന്ന് കൊല്ലം രൂപതാ പി.ആർ.ഓ. പറഞ്ഞു. ക്രൈസ്തവ കാഹളം എഡിറ്റർ ഫാ.ബോവസ് മാത്യു വിഷയാവതരണം നടത്തി.
കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് അദ്ധ്യക്ഷനായ യോഗത്തിൽ മലങ്കര മർത്തോമ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് പിതാവ് മുഖ്യ അതിഥിയായിരുന്നു. റവ.ഫാ.റൊമാൻസ് ആന്റണി അമുഖ പ്രഭാഷണവും, റൈറ്റ് റവ. ഡോ.ഉമ്മൻ ജോർജ്ജ് അനുഗ്രഹ പ്രഭാഷണവും നടത്തി. തുടർന്ന്, ബിഷപ്പ് ജെറോം മാനവമൈത്രി പുരസ്‌ക്കാര പ്രഖ്യാപനം മാർത്തോമാ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം നടത്തി.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.