സ്വന്തം ലേഖകൻ
കൊല്ലം: പള്ളിത്തോട്ടം മേഖലയിലെ പോർട്ട് കൊല്ലം ഇടവകയിൽപ്പെട്ട ഏഴാം സ്ഥലം കുരിശടിയാണ് തകർക്കപ്പെട്ടിരിക്കുന്നത്. പുലർച്ചെ 5 മണിയോടെ കുരിശടിയിൽ പ്രാർത്ഥിക്കാൻ എത്തിയവരാണ് കുരിശടി തകർന്ന നിലയിൽ ആദ്യം കണ്ടത്. സാമൂഹ്യവിരുദ്ധരായിരിക്കും ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കുരിശടിയിൽ സ്ഥാപിച്ചിരുന്ന മരക്കുരിശ് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞനിലയിലും, ഔസേപ്പിതാവിന്റെ രൂപം തകർത്ത നിലയിലും, കുരിശടിയിൽ സൂക്ഷിച്ചിരുന്ന ബൈബിൾ, തിരി തെളിക്കുന്ന സ്റ്റാൻഡ് എന്നിവ കുരിശടിക്കു പുറകുവശത്തെ ചവറുകൂനയിൽ തള്ളുകയും ചെയ്തിരിക്കുകയാണ്. അതുപോലെ തന്നെ, കുരിശടിയുടെ മുന്നിൽ പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് സ്ഥാപിച്ച ബോർഡും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.
കഴിഞ്ഞദിവസം പുലർച്ചെയായിരിക്കാം കുരിശടി തകർത്തതെന്നാണ് കരുതപ്പെടുന്നത്. മെയ് 1 കത്തോലിക്കാ സഭ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാൾ കൂടി ആഘോഷിക്കുന്ന ഈ ദിനം തന്നെ വിശുദ്ധ ഔസേപ്പിതാവിന്റ രൂപം തകർത്തത്തിനു പിന്നിൽ യഥാർത്ഥ സാമൂഹ്യവിരുദ്ധർ മാത്രമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരായവിധം അന്വേഷണം നടത്തി ഉടനെത്തന്നെ പ്രതികളെ പിടികൂടിയില്ലാ എങ്കിൽ പ്രതിക്ഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രൂപതാധികാരികൾ അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.